ഇടുക്കി ജില്ലയിൽ ഇന്ന് 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, ഒരാൾ കരിമണ്ണൂരിലും

0
6822

ഇടുക്കി ജില്ലയിൽ ഇന്ന് 20 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇടുക്കിയിൽ ഒരുദിവസം റിപ്പോർട്ട് ചെയ്‌ത കോവിഡ് കേസുകളിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ ജില്ലയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 154 ആയി ഉയർന്നു.
ഇടുക്കി ജില്ലയിൽ ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവർ
28 വയസ്സുള്ള നെടുങ്കണ്ടം സ്വദേശി. ജൂലൈ 5 ന് കമ്പത്തുനിന്നും കുമളിവഴി നെടുങ്കണ്ടത്ത് എത്തിയതിനുശേഷം ഹോസ്പിറ്റൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു.

മുംബയിൽനിന്നും ജൂലൈ 1 ന് സഹോദരനോടൊപ്പം നാട്ടിലെത്തിയതിനുശേഷം ഐസൊലേഷനിലായിരുന്ന 23 വയസ്സുള്ള അണക്കര സ്വദേശിനി.

29 വയസ്സുള്ള വണ്ടൻമേട് സ്വദേശിനി. ജൂൺ 18 ന് ഡൽഹിയിൽനിന്നും വന്നതിനുശേഷം ഹോം ക്വാറൻ്റൈനിൽ കഴിയുകയായിരുന്നു.

തിരുനെൽവേലിയിൽനിന്നും  ജൂൺ 26 ന്  എത്തിയതിനുശേഷം നിരീക്ഷണത്തിൽ ആയിരുന്ന 33 വയസ്സുള്ള പീരുമേട് സ്വദേശി.
അയ്യപ്പൻ കോവിൽ സ്വദേശിയായ 47 വയസ്സുള്ള വാഹന ഡ്രൈവർ. വാഹനവുമായി തൂത്തുക്കുടിയിൽ പോയിവന്നതിനുശേഷം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

രണ്ടു സഹോദരങ്ങൾക്കൊപ്പം വില്ലുപുരത്തുനിന്നും ജൂൺ 24 എത്തിച്ചേർന്നതിനു ശേഷം ക്വാറൻ്റൈനിൽ ആയിരുന്ന കുമളി സ്വദേശിനിയായ 6 വയസ്സുള്ള കുട്ടി.

മാംഗളൂരിൽനിന്നും ജൂൺ 27 ന് നാട്ടിലെത്തിയതിനു ശേഷം നിരീക്ഷണത്തിൽ ആയിരുന്ന 48 വയസ്സുള്ള അയ്യപ്പൻകോവിൽ സ്വദേശി.

ഹൈദരാബാദിൽനിന്നും ജൂലൈ 5 ന് എത്തിയ 39 വയസ്സുള്ള അയ്യപ്പൻകോവിൽ സ്വദേശിനി.

ദുബായിൽനിന്നും ജൂലൈ 2 ന് നാട്ടിലെത്തിയതിനുശേഷം നിരീക്ഷണത്തിലായിരുന്ന 39 വയസ്സുള്ള കഞ്ഞിക്കുഴി സ്വദേശി.
26 വയസ്സുള്ള വണ്ടൻമേട് സ്വദേശി. ഷാർജയിൽ നിന്നും ജൂൺ 25 ന് നാട്ടിലെത്തിയതിനുശേഷം ഹോം ക്വാറൻ്റൈനിൽ കഴിയുകയായിരുന്നു.

ജൂൺ 26 ന് ഷാർജയിൽനിന്നും എത്തി, തുടർന്ന് നിരീക്ഷണത്തിൽ ആയിരുന്ന 23 വയസ്സുള്ള വണ്ടൻമേട് സ്വദേശി.

ഷാർജയിൽനിന്നും ജൂൺ 25 ന് നാട്ടിൽ എത്തിയ 26 വയസ്സുള്ള രാജാക്കാട് സ്വദേശി.

കരുണാപുരം സ്വദേശിയായ 24 വയസ്സുള്ള ആൾ. ജൂൺ 24 ന് ദോഹയിൽനിന്നും  നാട്ടിലെത്തിയതിനു ശേഷം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

54 വയസ്സുള്ള നെടുങ്കണ്ടം സ്വദേശി. അബുദാബിയിൽനിന്നും ജൂൺ 26 ന് നാട്ടിൽ വന്നതിനുശേഷം ഹോം ക്വാറൻ്റൈനിൽ കഴിയുകയായിരുന്നു.

ജൂൺ 27 ന് അബുദാബിയിൽനിന്നും നാട്ടിൽ വന്ന 29 വയസ്സുള്ള നെടുങ്കണ്ടം സ്വദേശി 23 വയസ്സുള്ള കരിമണ്ണൂർ സ്വദേശിനി. ജൂൺ 26 ന് ഡൽഹിയിൽനുന്നും വന്ന ശേഷം ഹോം ക്വാറൻ്റൈനിൽ ആയിരുന്നു.

57 വയസ്സുള്ള അടിമാലി സ്വദേശി. ജൂൺ 24 ന് വെസ്റ്റ് ബെംഗാളിൽനിന്നും വന്ന ശേഷം ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻ്റൈനിൽ ആയിരുന്നു.

ജൂൺ 24 ന് വെസ്റ്റ് ബെംഗാളിൽനിന്നും വന്ന് നിരീക്ഷണത്തിൽ  ആയിരുന്ന 21 വയസ്സുള്ള അടിമാലി സ്വദേശി.
കരുണാപുരം സ്വദേശിനിയായ 46 വയസ്സുള്ള ആൾ. ഇദ്ദേഹത്തിന് ട്രാവൽ ഹിസ്റ്ററി ഇല്ല. സെക്കണ്ടറി കോണ്ടാക്റ്റ് ആണ് സ്ഥിരീകരിച്ചിരിക്കുന്നത്.

കട്ടപ്പന 108 ആംബുലൻസിലെ ജീവനക്കാരനായ 34 വയസ്സുള്ള കോട്ടയം സ്വദേശി.
ജില്ലയിൽ ഇതുവരെ 78 പേർ രോഗമുക്‌തരായിട്ടുണ്ട്. 76 പേർ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നു.
ഇന്ന് പരിശോധനക്കയച്ചത് 332 സാമ്പിളുകളാണ്. 481 സാമ്പിളുകളുടെ പരിശോധനാഫലം ഇനിയും ലഭിക്കാനുണ്ട്. ആശുപത്രി ഐസൊലേഷനിൽ 56 പേരും, ഹോം ക്വാറൻ്റൈനിൽ 4822 പേരുമാണ് നിരീക്ഷണത്തിൽ ഉള്ളത്. ജില്ലയിൽ ഇന്നുവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരായ 12123 പേരിൽ 11121  പേരുടെ ഫലം നെഗറ്റീവ് ആയി സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here