ഇടുക്കി ജില്ലയിൽ തട്ടുകടകൾ രാത്രി 9 ന് ശേഷം തുറന്നു പ്രവർത്തിക്കാൻ പാടില്ലെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു.

0
754

ഇടുക്കി ജില്ലയിൽ കോവിഡ് 19 പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തു വരുന്ന സാഹചര്യത്തിൽ, ജില്ലയിൽ രാത്രികാലങ്ങളിൽ പ്രവർത്തിച്ചുവരുന്ന തട്ടുകടകൾ ഉൾപ്പടെയുള്ള ഭക്ഷണശാലകളും മറ്റ് വ്യാപാരസ്ഥാപനങ്ങളും രാത്രി 09:00 മണിക്ക് ശേഷം പ്രവർത്തിക്കുവാൻ പാടുള്ളതല്ല എന്ന് ജില്ലാ കളക്ടർ കർശന നിർദ്ദേശം നൽകി.

ജില്ലയിലെ എല്ലാ വ്യാപാരസ്ഥാപനങ്ങളിലും ATM കൗണ്ടറുകളിലും നിർബന്ധമായും സാനിറ്റൈസർ / സോപ്പും വെള്ളവും സജ്ജമാക്കിയിരിക്കേണ്ടതും സാമൂഹിക അകലം‌ പാലിക്കേണ്ടതും ജീവനക്കാരും ഉപഭോക്താക്കളും മാസ്ക്ക് ധരിക്കേണ്ടതുമാണ്.

മേൽ നിർദ്ദേശങ്ങളിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here