ജില്ലയിൽ 23 പേർക്ക് കൂടി കോവിഡ്; വണ്ണപ്പുറം മുള്ളരിങ്ങാട് സമ്പർക്കം വർധിക്കുന്നു

0
4078
Credits : The Sunday Guardian

ജില്ലയിൽ 23 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 13 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂന്ന് പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ല

  1. രാജാക്കാട് സ്വദേശി (62)
  2. രാജാക്കാട് സ്വദേശി (35)
  3. രാജാക്കാട് സ്വദേശി (66)

സമ്പർക്കം

  1. കഞ്ഞിക്കുഴി സ്വദേശി (63). കരിമ്പനിലെ ഹോട്ടൽ ജീവനക്കാരനാണ്. ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച കരിമ്പൻ സ്വദേശിയുമായുള്ള സമ്പർക്കം.
  2. ദേവികുളം സ്വദേശി (28). മൂന്നാർ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ ഡ്രൈവർ ആണ്. ജൂലൈ 17 ന് ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
  3. രാജാക്കാട് സ്വദേശി (58). ജൂലൈ 19 ന് ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
  4. രാജാക്കാട് സ്വദേശിനി (53). ജൂലൈ 14 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
  5. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (28).എറണാകുളം നെട്ടൂർ മാർക്കറ്റിലെ പഴ- വിതരണക്കാരനാണ്. ഇദ്ദേഹത്തിന്റെ ഒപ്പം ജോലി ചെയ്തിരുന്ന വ്യക്തിക്ക് ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എറണാകുളത്ത് നിന്ന് ജൂലൈ 17 ന് സുഹൃത്തുക്കളോടൊപ്പം സ്വന്തം കാറിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു.
  6. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (21). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
  7. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി(48). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
  8. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി(32). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
  9. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി(30). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു.
  10. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി(38). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

വിദേശത്ത് നിന്ന് എത്തിയവർ

  1. ജൂലൈ ആറിന് ദമാമിൽ നിന്നെത്തിയ ഏലപ്പാറ സ്വദേശി(43). കൊച്ചിയിൽനിന്ന് ടാക്സിയിൽ ഏലപ്പാറ എത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.
  2. ജൂലൈ ഒന്നിന് ഷാർജയിൽ നിന്നെത്തിയ കഞ്ഞിക്കുഴി സ്വദേശി(30). കൊച്ചിയിൽനിന്ന് ടാക്സിയിൽ കഞ്ഞിക്കുഴിയിലെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ആഭ്യന്തര യാത്ര
  3. ജൂലൈ എട്ടിന് തേനിയിൽ നിന്നെത്തിയ ചക്കുപള്ളം അണക്കര സ്വദേശി(50). ചികിത്സാ ആവശ്യത്തിനായി കുമളി ചെക്ക് പോസ്റ്റ്‌ വഴി ടാക്സിയിൽ തേനി മെഡിക്കൽ കോളേജിൽ പോയി അന്ന് തന്നെ തിരിച്ചു വന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.
  4. ജൂലൈ 14ന് കമ്പത്ത് നിന്നെത്തിയ അയ്യപ്പൻകോവിൽ സ്വദേശി(52). കമ്പത്ത് നിന്നും സ്വന്തം വാഹനത്തിൽ കുടുംബത്തോടൊപ്പം (no.03) കുമളി ചെക്ക് പോസ്റ്റ് വഴി വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
  5. ജൂലൈ 14ന് കമ്പത്ത് നിന്നെത്തിയ അയ്യപ്പൻകോവിൽ സ്വദേശി(75). കമ്പത്ത് നിന്നും ബന്ധുവിനൊപ്പം (no.2) കാറിൽ കുമളി ചെക്ക് പോസ്റ്റ് വഴി വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
  6. ജൂലൈ അഞ്ചിന് ചെന്നൈയിൽ നിന്നെത്തിയ ദേവികുളം കുറ്റിയാർവാലി സ്വദേശിനി (15). ചെന്നൈയിൽ നിന്ന്
    കുടുംബത്തോടൊപ്പം ടാക്സിയിൽ കുമളി ചെക്പോസ്റ്റ് വഴി വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
  7. ജൂലൈ പതിനഞ്ചിന് കൊൽക്കത്തയിൽ നിന്നെത്തിയ അറക്കുളം സ്വദേശി(28). കൊൽക്കത്തയിൽ നിന്ന് ആറ് യാത്രക്കാർക്കൊപ്പം ബസിൽ ഭുവനേശ്വറും പിന്നീട് മറ്റൊരു ബസിൽ എറണാകുളത്തും അവിടെ നിന്ന് സ്വന്തം വാഹനത്തിലും എത്തി. വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.
  8. ജൂലൈ ഒമ്പതിന് ബാംഗ്ലൂർ നിന്നെത്തിയ കുമളി സ്വദേശിനി(64). ബാംഗ്ലൂരിൽ നിന്നും മകനോടൊപ്പം ടാക്സിയിൽ കുമളി ചെക്പോസ്റ്റ് വഴി വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
  9. ജൂലൈ പന്ത്രണ്ടിന് തൂത്തുക്കുടിയിൽ നിന്നെത്തിയ മറയൂർ സ്വദേശി(31). ടാക്സിയിൽ കുമളി ചെക്പോസ്റ്റ് വഴി മറയൂരിലെത്തി. കോവിഡ് നിരീക്ഷണ കേന്ദ്രത്തിലായിരുന്നു.
  10. ജൂലൈ ഏഴിന് ബാംഗ്ലൂരിൽ നിന്നെത്തിയ ഉടുമ്പൻചോല സ്വദേശി (27). ബാംഗ്ലൂരിൽ നിന്നും ടാക്സിയിൽ കുമളി ചെക്പോസ്റ്റിലൂടെ എത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.

Source : ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഇടുക്കി

LEAVE A REPLY

Please enter your comment!
Please enter your name here