തൊടുപുഴ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ മുഖാവരണങ്ങൾ വിതരണം ചെയ്തു

0
274

കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൊടുപുഴ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയിലേക്ക് മുഖാവരണങ്ങള്‍ എത്തിച്ച് നല്‍കി. പതിനായിരം രൂപയ്ക്കുള്ള മുഖാവരണങ്ങളാണ് സൊസൈറ്റി കൈമാറിയത്. ജില്ലാ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ സൊസൈറ്റി സെക്രട്ടറി യു.ഏ. രാജേന്ദ്രനില്‍ നിന്നും ആശുപത്രി സൂപ്രണ്ട് ഡോ. എം.ആര്‍. ഉമാദേവി മുഖാവരണങ്ങള്‍ ഏറ്റുവാങ്ങി. ആര്‍.എം.ഒ. ഡോ. സി.ജെ. പ്രീതി, ഹെഡ് നേഴ്‌സ് സി.കെ. ഓമന, സ്റ്റാഫ് സെക്രട്ടറി കെ.ആര്‍. രഘു , ഫിലിം സൊസൈറ്റി ജോ. സെക്രട്ടറി എം.ഐ.സുകുമാരന്‍, എന്‍. രവീന്ദ്രന്‍ , ജോഷി വിഗ്‌നറ്റ്, ജോസ് മാനുവല്‍ എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here