സംസ്ഥാനത്ത് പരക്കെ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കിയിലും വയനാട്ടിലും അതീവ മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം ,കോഴിക്കോട്, കാസർഗോഡ്,പാലക്കാട്,കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്.മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം കനത്ത മഴയില്‍ മലപ്പുറം ജില്ലയിലെ മലയോര മേഖലയില്‍ ജലനിരപ്പുയരുന്നു. ചാലിയാറിലും പോഷക നദികളിലും ജലനിരപ്പ് ഉയര്‍ന്നു. ജാഗ്രതാ മുന്നറിയിപ്പുമായി അഗ്നിശമന സേന രംഗത്തുണ്ട്. കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലുണ്ടായ വയനാട് പൂത്തുമലയിലും തമിഴ്നാട് ഗൂഡല്ലൂരിലും ദേവാലയിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പുഴയോര വാസികള്‍ ജാഗ്രത പാലിക്കണമെന്ന് അഗ്നിശമന സേന നിലമ്പൂര്‍ സ്റ്റേഷന് ഓഫീസര്‍ എം അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു.