തൊടുപുഴ: കനത്ത മഴയെ തുടർന്ന് തൊടുപുഴയ്ക്കടുത്തുള്ള ഉടുമ്പന്നൂർ പഞ്ചായത്തിലെ അമയത്രയിൽ വേളൂർ പുഴ കര കവിഞ്ഞു സമീപത്തുള്ള വീടുകളിൽ മലവെള്ളം കയറി തുടങ്ങി
വേളൂർ പുഴയിൽ ശക്തമായ മലവെള്ള പാച്ചിലിനെ തുടർന്ന് നാല് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. രാവിലെ മുതൽ മഴയായിരുന്നു ഉച്ചയോടെ മഴ കനത്തതാണ് ജലനിരപ്പ് ക്രമാതീതമായി ഉയരാൻ കാരണം.
ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡൻറ് ബിന്ദുസജീവ് ,ജില്ലാ പഞ്ചായത്ത് മെംബർ മനോജ് തങ്കപ്പൻ.ജോൺസൻ കുര്യൻ, ടോമി കൈതവേലി ,രാജീവ് രാജൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് വേണ്ട സുരക്ഷാ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.