മൂന്നാർ രാജമലയിൽ മണ്ണിടിച്ചിൽ; 20 ഓളം വീടുകൾ മണ്ണിനടിയിൽ

0
982
പ്രതീകാത്മക ചിത്രം

പെട്ടിമുടിയിൽ ഉരുൾപൊട്ടൽ ഉണ്ടായതിനെത്തുടർന്ന് ഇടുക്കി മൂന്നാർ രാജമലയിൽ മണ്ണിടിച്ചിൽ. എസ്റ്റേറ്റ് ലയങ്ങൾ മണ്ണിനടിയിലായി.

മൂന്നാർ മേഖലയിൽ അപകടകരമായ സാഹചര്യമാണ് നിലനിൽക്കുന്നത്. നേരത്തെ മുതിരപ്പുഴയാർ കരകവിഞ്ഞതിനെ തുടർന്ന് പ്രദേശത്തെ താഴ്ന്ന മേഖലകളിൽ വെള്ളം കയറിയിരുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് മൂന്നാർ മറയൂർ പാതയിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. പൊലീസും, ദുരന്തനിവാരണ സേനയും പ്രദേശത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സമീപ പ്രദേശത്തെ ആശുപത്രികളോട് കരുതിയിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

ഇടുക്കിയിൽ ശക്തമായ മഴ തുടരുകയാണ്. മൂന്നാർ അടക്കമുള്ള മേഖലകളിൽ മണ്ണിടിച്ചിൽ വ്യാപകമായിരുന്നു. ഇതേ തുടർന്ന് ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. മൂന്നാർ പെരിയവര താത്കാലിക പാലം തകർന്നു. ഗതാഗതം തടസപ്പെട്ടതോടെ മറയൂർ അടക്കമുള്ള എസ്‌റ്റേറ്റ് മേഖലകൾ ഒറ്റപ്പെട്ടു.

നിലവിൽ ഇടുക്കിയിലെ ഡാമുകളുടെ ജലനിരപ്പ് ഉയരുന്നുണ്ട്. ഇടുക്കി ഡാമിൽ 2353 അടിയും മുല്ലപ്പെരിയാറിൽ 130 അടിയിലേക്കും ജലനിരപ്പ് എത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here