ഇന്ത്യയിലെ നമ്പർവൺ ഇനി തൊടുപുഴയിലും

0
3549

ഫ്രഷ് മല്‍സ്യ-മാംസ ഇ -കൊമേഴ്‌സ് ഡെലിവറി കമ്പനിയായ ഫ്രഷ് ടു ഹോം തൊടുപുഴയിൽ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു.

ഹാനികരമായ കെമിക്കൽസോ പ്രിസർവേറ്റീവ്സോ തെല്ലും കലരാത്ത രുചിയേറും ഫ്രഷ് മത്സ്യങ്ങൾ ആൻറിബയോട്ടിക് ഫ്രീ ചിക്കൻ, പ്രീമിയം മട്ടൻ തുടങ്ങിയവ അടങ്ങുന്ന ഒരു വിപുലമായ ഉൽപ്പന്ന നിരയുമായി ഇന്ത്യയിലെ നമ്പർവൺ ഫ്രഷ് ഫിഷ് & മീറ്റ് ഹോം ഡെലിവറി സർവീസ് ആയ ഫ്രഷ് ടു ഹോം തൊടുപുഴയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. ഞങ്ങളുടെ അപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ നിങ്ങൾക്ക് ഓർഡറുകൾ നൽകാവുന്നതാണ്.

തൊടുപുഴയിൽ 10 കിലോമീറ്റർ ചുറ്റളവിൽ ആണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ഡെലിവറി സംബന്ധമായ എല്ലാ വിവരങ്ങളും ആപ്പിൽ ലഭ്യമാണ്.

വെബ്‌സൈറ്റില്‍ കയറി ഒരു ക്ലിക്… മണിക്കൂറുകൾക്കുള്ളിൽ പുതുമ നഷ്ടപ്പെടാത്ത – വിഷമുക്തമായ – ഇഷ്ട മത്സ്യ-മാംസാദികള്‍ അടുക്കളപ്പടിക്കല്‍ എത്തുകയായി. അതും കുറഞ്ഞ വിലക്ക്. ബാംഗ്ലൂര്‍ കേന്ദ്രമാക്കി മലയാളികള്‍ സ്ഥാപിച്ച ഫ്രഷ് ടു ഹോം എന്ന ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനം ഈ ഡിജിറ്റല്‍ യുഗത്തില്‍ പ്രസക്തമാകുന്നതും അതു കൊണ്ടാണ്. 2015ല്‍ സ്ഥാപിതമായ ഈ സ്ഥാപനം ഇപ്പോള്‍ മികവിന്റെ പാതയിലൂടെ രാജ്യത്തെ മറ്റു വന്‍നഗരങ്ങളിലേക്കു വളരുകയാണ്. 10 ലക്ഷം ഉപഭോക്താക്കളുടെ രുചിഭേദങ്ങളെയാണ് ഇപ്പോള്‍ കമ്പനി തൃപ്തിപ്പെടുത്തുന്നത്.

കേരളത്തിലെ മുക്കുവ ഗ്രാമങ്ങളിലെ വള്ളക്കാരില്‍ നിന്നു മീനുകള്‍ നേരിട്ടു വാങ്ങി ഉടന്‍തന്നെ സ്വന്തം വാഹനങ്ങളില്‍ നഗരത്തിലെത്തിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നതിനുള്ള വിപുലമായ സംവിധാനങ്ങളാണ് ഫ്രഷ് ടു ഹോം ഒരുക്കിയിട്ടുള്ളത്. മത്സ്യത്തിന്റെ പുതുമ നഷ്ടപ്പെടാതിരിക്കുവാന്‍ ഫ്രീസര്‍ പോലും ഫ്രഷ് ടു ഹോമിന്റെ കാരിയര്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്നില്ല. ശുദ്ധമായ ഐസില്‍ മാത്രമാണ് മത്സ്യം സൂക്ഷിക്കുന്നത്. അതിനാല്‍ മത്സ്യത്തിന്റെ സ്വാഭാവിക തനിമ ഉപഭോക്താവിലെത്തുമ്പോഴും ഒട്ടും നഷ്ടപ്പെടുന്നില്ല. ഓണ്‍ലൈനിലോ, ഫ്രഷ് ടു ഹോമിന്റെ ആപ്പിലോ ഓര്‍ഡര്‍ നല്‍കിയാല്‍ തൊടുപുഴ നഗരത്തില്‍ എവിടെയാണെങ്കിലും മത്സ്യമാംസാദികള്‍ നേരിട്ടു വീട്ടുപടിക്കല്‍ എത്തിയിരിക്കും. അപ്പോള്‍ അതിന്റെ വില നല്‍കിയാല്‍ മതി. ചുരുക്കത്തില്‍, മീന്‍കറിയില്ലാതെ ചോറുണ്ണാന്‍ കഴിയാത്ത മലയാളികളുടെ ഗൃഹാതുരത നിറഞ്ഞ രുചി മനസിലാക്കി ആരോഗ്യത്തിനു ഹാനികരമാകാത്ത മീനുകളും മാംസങ്ങളും കാലതാമസം കൂടാതെ വിതരണം ചെയ്യുകയായിരുന്നു സ്ഥാപനത്തിന്റെ ലക്ഷ്യം.

കേരള, ബെംഗളൂരു, ചെന്നൈ, ഡൽഹി, യു.എ.ഇ. എന്നിവിടങ്ങളിൽ മത്സ്യ-മാംസ സംസ്കരണ ഫാക്ടറികളുള്ള കമ്പനിക്ക്‌ ആയിരത്തിലേറെ ജീവനക്കാരുണ്ട്.

ഫ്രഷ് ടു ഹോം ആപ്പ് ഡൌൺലോഡ് ചെയ്യാം.

Download the app now!

LEAVE A REPLY

Please enter your comment!
Please enter your name here