ദൃശ്യം 2 ഷൂട്ടിംഗ് സെപ്റ്റംബർ 7ന് തൊടുപുഴയിൽ ആരംഭിക്കും

0
2205

മലയാളി സിനിമാപ്രേമികളെ സംബന്ധിച്ച് ഏറെ ആകാംക്ഷ പകര്‍ന്ന ഒരു സീക്വല്‍ പ്രഖ്യാപനമായിരുന്നു ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിന്‍റേത്. മോഹന്‍ലാലിന്‍റെ അറുപതാം പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്‍റെ അനൗണ്‍സ്‍മെന്‍റ് ടീസറും അണിയറക്കാര്‍ പുറത്തുവിട്ടു. എന്നാല്‍ കൊവിഡ് കാലത്ത് പൂര്‍ത്തിയാക്കിയ തിരക്കഥയിലെ ചില സന്ദര്‍ഭങ്ങള്‍ പിന്നീട് മാറ്റിയെഴുതിയെന്ന് പറയുന്നു ജീത്തു ജോസഫ്.

കൊറോണ വ്യാപനത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം ഒരു മാസത്തേക്ക് കൂടി നീട്ടുവാൻ തീരുമാനിച്ചിരിക്കുകയാണെന്ന് സംവിധായകൻ ജിത്തു ജോസഫ് പറഞ്ഞിരുന്നു. അതേസമയം ചിത്രത്തിൻറെ ഷൂട്ടിംഗ് സെപ്റ്റംബർ 7ന് ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ആദ്യ ഭാഗത്തിൻറെ ചിത്രീകരണം നടന്ന തൊടുപുഴ തന്നെ ആയിരിക്കും രണ്ടാം ഭാഗത്തിന്റെയും പ്രധാന ലൊക്കേഷൻ.

അടുത്തിടെയാണ് മോഹൻലാൽ ചെന്നൈയിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയത്. അദ്ദേഹത്തിൻറെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.

മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, എസ്തർ അനിൽ, സിദ്ദിഖ്, ആശ ശരത്, കലാഭവൻ ഷാജോൺ എന്നിവരുൾപ്പെടെ എല്ലാ പ്രധാന അഭിനേതാക്കളെയും രണ്ടാം ഭാഗത്തിലും നിലനിർത്താൻ സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here