കരിമണ്ണൂർ പഞ്ചായത്തിൽ 6, 11 വാർഡുകൾ കണ്ടൈമെൻ്റ് സോൺ ആയി പ്രഖ്യാപിച്ചു.

0
1270

കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാർഡുകൾ / പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോൺ ആയി ഇന്ന് (31.08.2020) വിജ്ഞാപനം ചെയ്തിട്ടുണ്ട്.

  1. കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് 6, 11 വാർഡുകളിൽ കരിമണ്ണൂർ ടൗണിൽ – പഞ്ചായത്ത് ജംഗ്ഷൻ മുതൽ തേക്കിൻകൂട്ടം വരെയും, തൊമ്മൻകുത്ത് റോഡിൽ നെയ്യശ്ശേരി കവല വരെയും
  2. കരുണാപുരം ഗ്രാമപഞ്ചായത്ത് 1-ാം വാർഡിൽ തൂക്കുപാലം നൂറുൽഹുദാ ജമാഅത്ത് മുസ്ലീം പള്ളിയുടെ 250 മീറ്റർ ചുറ്റളവ്

പ്രസ്തുത പ്രദേശങ്ങളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

മുകളിൽ പറഞ്ഞിട്ടുള്ളവ കൂടാതെ താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാർഡുകൾ / പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണായി തുടരുന്നതാണ്.

• കുമളി – 9-ാം വാർഡ് പൂർണ്ണമായും, 12-ാം വാർഡിലെ കുമളി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെ 200 മീറ്റർ ചുറ്റളവും, 10-ാം വാർഡിലെ പത്തേക്കർ ജംഗ്ഷൻ മുതൽ റോസാപ്പൂക്കണ്ടം കുളം വരെയുള്ള ഭാഗവും.
• ഉടുമ്പൻചോല – 7-ാം വാർഡിൽ പാപ്പൻപാറ അംഗൻവാടിയുടെ ഇരുവശങ്ങളിലുമുള്ള കോളനി പ്രദേശങ്ങൾ മുതൽ മാൻകുത്തിമേട് എസ്.ടി കോളനി ഉൾപ്പെടെയുള്ള നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന്റെ അതിർത്തി‌വരെയുള്ള ഭാഗവും, 6, 7 വാർഡുകളിൽ ഉൾപ്പെടുന്ന നമരി അംഗൻവാടി മുതൽ ശാന്തരുവിത്തോട് വരെയും
• കുമാരമംഗലം – 3, 4, 13 വാർഡുകളിൽ ഉൾപ്പെട്ട ഏഴല്ലൂർ ജംഗ്ഷന് 500 മീറ്റർ ചുറ്റളവിലുള്ള ഭാഗം
• കരുണാപുരം – 13-ാം വാർഡ് പൂർണ്ണമായും, 15-ാം വാർഡിൽ പരപ്പനങ്ങാടി കവലയുടെ 250 മീറ്റർ ചുറ്റളവിൽ ഉൾപ്പെട്ടുവരുന്ന ഭാഗവും, 16-ാം വാർഡിൽ കുഴിത്തൊളു കവലയുടെ 250 മീറ്റർ ചുറ്റളവിൽ ഉൾപ്പെട്ടുവരുന്ന ഭാഗവും
• കാമാക്ഷി – 6-ാംവാർഡ്
• കട്ടപ്പന (M) 12-ാം‌ വാർഡ്
• രാജകുമാരി – 8-ാം‌ വാർഡ്
• ഉപ്പുതറ ഗ്രാമപഞ്ചായത്ത് – 16-ാം വാർഡിലെ ചീന്തലാർ എസ്റ്റേറ്റ് ഒന്നാം ഡിവിഷൻ, 1, 2, 8 വാർഡുകളിൽ ഉൾപ്പെട്ട – വാഗമൺ-ഉപ്പുതറ റൂട്ടിൽ നിതിൻ ഓട്ടോമൊബൈൽസ് (സജിയുടെ ഉടമസ്ഥതയിലുള്ള) മുതൽ മലങ്കര സെന്റ് ജോർജ് പള്ളി വരെയുള്ള റോഡിന് ഇരുവശങ്ങളിലുമുള്ള ഭാഗം, വളകോട് കോതപ്പാറ റൂട്ടിൽ വളകോട് ടൗൺ മുതൽ കോതപ്പാറ രാജഗിരി പള്ളി വരെ റോഡിന് ഇരുവശങ്ങളിലുമുള്ള ഭാഗം, 16-ാം വാർഡിലെ ചീന്തലാർ മാർക്കറ്റ് മുതൽ ചിട്ടിപ്പുര ലയം വരെ റോഡിന് ഇരുവശങ്ങളിലുമുള്ള ഭാഗം, 17-ാം വാർഡിലെ കാപ്പിപ്പതാൽ ജംഗ്ഷന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം
• പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിലെ 3, 4, നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ 12, 13 വാർഡുകളിലായി മുണ്ടിയെരുമ‌ ജംഗ്ഷനിൽ നിന്നും – തൂക്കുപാലം റോഡിൽ മസൂദ് മിൽ വരെയും, നെടുങ്കണ്ടം റോഡിൽ എസ്.എൻ.ഡി.പി ജംഗ്ഷൻ വരെയും, കോമ്പയാർ റോഡിൽ മൂന്നുമുക്ക് വരെയും, പാമ്പാടുംപാറ റോഡിൽ ദേവഗിരി വരെയും ഉള്ള ഭാഗങ്ങൾ
• ദേവികുളം ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ ദേവികുളം ഫോറസ്റ്റ് റേഞ്ച് ഓഫീസ് മുതൽ പോലീസ് സ്റ്റേഷൻ വരെയും, ഇവിടം മുതൽ ഇറച്ചിൽപ്പാറ ജംഗ്ഷൻ വരെയും, അവിടെ നിന്നും മൂന്നാർ റൂട്ടിൽ ദേവികുളം‌ ഫോറസ്റ്റ് റേഞ്ച് ഓഫീസ് വരെയും ഉള്ള ഭാഗങ്ങളിലെ റോഡിന് ഇരുവശങ്ങളിലും ഉള്ളിലും ഉള്ള ഭാഗങ്ങൾ
• തൊടുപുഴ (M) – 31-ാം വാർഡ്‌
• ആലക്കോട് – 5-ാം വാർഡിലെ അഞ്ചിരിക്കവല മുതൽ ഒരുമ അസോസിയേഷൻ വരെയുള്ള ഭാഗം
• മരിയാപുരം – 8, 9 വാർഡുകളിലെ ഇടുക്കി ജംഗ്ഷൻ, പ്രിയദർശിനിമേട് പ്രദേശങ്ങൾ
• വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ 1, 2, 3, 15 വാർഡുകളിൽ ഉൾപ്പെടുന്ന – കലയന്താനി മുതൽ ഇറുക്കുപാലം മെയിൻ റോഡ് വരെയും, ഇളംദേശം ടൗൺ മുതൽ വെട്ടിമറ്റം വരെയും, വെട്ടിമറ്റം മുതൽ തേൻമാരി റോഡ് വരെയും

LEAVE A REPLY

Please enter your comment!
Please enter your name here