തൊടുപുഴയിൽ മാധ്യമ പ്രവർത്തകന് ക്രൂരമർദനം.

0
1555

തൊടുപുഴ: ജനയുഗം ഇടുക്കി ജില്ലാ ലേഖകന് നേരെ മദ്യപസംഘത്തിൻ്റെ ക്രൂരമർദനം. ആക്രമണത്തിൽ തലയ്ക്ക്
ഗുരുതരമായി പരിക്കേറ്റ ജോമോൻ വി സേവ്യർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.

തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ ബാഡ്മിന്റൺ കളി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങും വഴി വീടിന് സമീപമുള്ള കരിമണ്ണൂർ ‍മാണിക്കുന്നേൽ പീടികയ്ക്ക് സമീപം വെച്ചാണ് ജോമോന് നേരെ ആക്രമണം ഉണ്ടായത്.

ഹോക്കി സ്റ്റിക്ക്, ഇടിവള ഉൾപ്പെടെയുള്ളവ ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് ജോമോന് ഗുരുതരമായി പരിക്കേറ്റത്. ജോമോന്റെ തലയ്ക്കും മുഖത്തിനും സാരമായി പരിക്കേറ്റു. ആക്രമണം സംബന്ധിച്ച് കരിമണ്ണൂർ പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സംഘത്തിൽപ്പെട്ട കരിമണ്ണൂർ, വണ്ടമറ്റം സ്വദേശികളായ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘത്തിൽപ്പെട്ട മറ്റുള്ളവരെ പൊലിസ് അന്വേഷിച്ച് വരികയാണ്. രാവിലെയും ഇതേ സംഘങ്ങൾ തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചതായും പ്രദേശവാസികൾ പറഞ്ഞു.

സംഭവത്തിൽ പ്രതികളായവരെ മുഴുവനും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഇവർക്കെതിരെ അർഹിച്ച ശിക്ഷ നൽകണമെന്നും സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ ആവശ്യപ്പെട്ടു. പ്രദേശത്തെ കഞ്ചാവ് — മദ്യപാന സംഘങ്ങളുടെ അഴിഞ്ഞാട്ടം വ്യാപകമാണെന്നും ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ധേഹം പറഞ്ഞു. പരിക്കേറ്റ ജോമോനെ സിപിഐ നേതാക്കളായ കെ സലിംകുമാർ, പി പി ജോയി എന്നിവർ ആശുപത്രിയിൽ സന്ദർശിച്ചു.

ആക്രമണം സംബന്ധിച്ച് ശാസ്താംപാറ സ്വദേശികളായ രണ്ട് പേർക്കെതിരെ കരിമണ്ണൂർ പൊലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here