ഇത് AC കോച്ച് ബസാണ്, 16 പേർക്ക് താമസിക്കാം. മുന്നാറിൽ വന്ന് ഭാരിച്ച തുക കൊടുത്ത് റൂം എടുക്കാൻ സാധിക്കാത്തവർക്ക് KSRTC യുടെ AC വീട് ബസ് ഉപയോഗിക്കാം.
ബസ് ഡിപ്പോ പരിസരത്താണ് ഇടുന്നത്.16 ബെഡ് ,AC, ഫാൻ, കുടിവെള്ളം, ഭക്ഷണം ഇരുന്നു കഴിക്കാനുള്ള അടിസ്ഥാന സൗകര്യം. Bed 1 ന് Rs.100 only.
ഇപ്പോൾ മൂന്നാർ ഡിപോ അടച്ചിട്ടിരിക്കുകയാണ് 16×2 = 32 ബെഡ് സംവിധാനവുമായി 2 ബസുകൾ വന്നു കിടപ്പുണ്ട് .ബെഡുകളിലേക്ക് വേണ്ട കമ്പിളി പില്ലോ തുടങ്ങിയവ എത്തിയാൽ ഡിപ്പോ തുറക്കുന്ന മുറക്ക് പ്രവർത്തനം ആരംഭിക്കും എന്ന് ഡിപ്പോയിൽ നിന്നും അറിയുന്നു .