തൊടുപുഴ ∙ മുന്നാറിൽ വന്ന് ഭാരിച്ച തുക കൊടുത്ത് റൂം എടുക്കാൻ സാധിക്കാത്തവർക്ക് KSRTC യുടെ AC വീട് ബസ് ഉപയോഗിക്കാം. മൂന്നാർ കെഎസ്ആർടിസി ബസ് സ്റ്റേഷൻ പരിസരത്തു സ്ഥാപിച്ച സ്ലീപ്പർ ബസുകളിൽ വാടകയ്ക്കു താമസിക്കുന്നതിനുള്ള നിരക്കും മാർഗനിർദേശങ്ങളും പുറത്തിറക്കി. സ്ലീപ്പർ ഒന്നിന് ഒരു രാത്രി 100 രൂപ നിരക്കിൽ വൈകിട്ട് 6 മുതൽ പിറ്റേന്ന് ഉച്ചയ്ക്ക് 12 വരെ വാടകയ്ക്കു നൽകും.
ബസ് ഡിപ്പോ പരിസരത്താണ് ഇടുന്നത്.16 ബെഡ് ,AC, ഫാൻ, കുടിവെള്ളം, ഭക്ഷണം ഇരുന്നു കഴിക്കാനുള്ള അടിസ്ഥാന സൗകര്യം.
ബസ് ഉപയോഗിക്കുന്നവർക്കു മൂന്നാർ ഡിപ്പോയിലെ ശുചിമുറി ഉപയോഗിക്കാം. ഇതിനായി ടോയ്ലറ്റുകൾ നവീകരിച്ചു. ഓരോ ഗ്രൂപ്പും മാറുന്നതിന് അനുസരിച്ചു ബസ് വൃത്തിയാക്കി അണുനശീകരണം നടത്തി അടുത്ത ഗ്രൂപ്പിനു കൈമാറും. മേൽനോട്ടത്തിനായി രണ്ടു ജീവനക്കാരെ നിയമിക്കും.
mnr@kerala.gov.in മെയിൽ ഐഡി വഴിയും 9447813851, 04865 230201 ഫോൺ നമ്പർ വഴിയും ബുക്ക് ചെയ്യാം. ഇതു കൂടാതെ ബുക്കിങ് ഏജന്റുമാരെ 10% കമ്മിഷൻ വ്യവസ്ഥയിൽ അനുവദിക്കും. സ്ലീപ്പർ ഉപയോഗിക്കുന്ന അതിഥികൾക്കു ഭക്ഷണം നൽകുന്നതിന് അടുത്തുള്ള ഹോട്ടലുമായി ധാരണയുണ്ടാക്കാനും തീരുമാനിച്ചു.