കോവിഡ് വ്യാപനം: തൊടുപുഴ മാർക്കറ്റ് ‌പൂർണമായും അടച്ചു

0
2531

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൊടുപുഴ മത്സ്യ, പഴം, പച്ചക്കറി മാർക്കറ്റ് പൂർണമായും അടച്ചു. കഴിഞ്ഞ ദിവസം മാർക്കറ്റിലെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ, ഉടമകൾ, ചുമട്ടുതൊഴിലാളികൾ, ഓട്ടോ തൊഴിലാളികൾ ഉൾപ്പെടെ 161 പേർക്ക് കോവിഡ് പരിശോധന നടത്തിയതിൽ ഇവരിൽ 24 പേരുടെ ഫലം പോസിറ്റീവായിരുന്നു. ഇതെ തുടർന്ന്‌ റോഡിന് ഇരുവശവും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതോടെയാണ് മാർക്കറ്റ് അടച്ചത്.

ഇവരോട് ഒന്നുകിൽ വീട്ടിൽ തന്നെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ക്വാറന്റീനിലിരിക്കാൻ നിർദേശിച്ചു. ഇതിനു സൗകര്യം ഇല്ലാത്തവരെ കോവിഡ് സെന്ററുകളിലേക്കു മാറ്റുമെന്ന് അധികൃതർ പറഞ്ഞു.

കഴിഞ്ഞ ദിവസം ലോഡ് ഇറക്കിയ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾ നീക്കം ചെയ്യാൻ ഇന്നലെ രാവിലെ 11 വരെ കച്ചവടക്കാർക്ക് അവസരം നൽകിയിരുന്നു. ഇത് പ്രകാരം പച്ചക്കറി കടകളിൽ നിന്നു രാവിലെ സാധനങ്ങൾ നീക്കി. തുടർന്നാണ് ആരോഗ്യ വകുപ്പും പൊലീസും ചേർന്ന് മാർക്കറ്റ് റോഡ് പൂർണമായും അടച്ചത്. ഗാന്ധി സ്ക്വയർ മുതൽ പാലാ മെയിൻ റോഡിൽ‌ കടകൾ തുറക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here