കുടുംബമായും സുഹൃത്തുക്കൾക്കൊപ്പവും അവധി ആഘോഷിക്കുവാനോ, കുറച്ചേറെ സമയം ചിലവഴിക്കുവാനോ പറ്റിയ ശാന്തമായ ഒരിടം എന്നാഗ്രഹിക്കുന്നവർക്ക് ലക്ഷ്വറി സ്റ്റൈൽ താമസ സൗകര്യം ഒരുക്കിയിരിക്കുകയാണ് തൊടുപുഴ ഈഫൽ ഗ്രൂപ്പിന്റെ ഹഷ്’വില്ല. ഒരു ഇവന്റ് സ്ഥലമായും താമസ സ്ഥലമായും ഒത്തുചേരുന്ന രൂപകൽപ്പനയാണ് ഹഷ് വില്ലയുടെ പ്രത്യേകത. വില്ലയോട് ചേർന്നുള്ള സ്വിമ്മിങ് പൂൾ ആണ് മറ്റൊരു ആകർഷണം. തൊടുപുഴയിൽ ആദ്യമായി ആധുനിക ഫിൽറ്ററേഷൻ സിസ്റ്റം ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ളതാണ് ഈ സ്വിമ്മിങ് പൂൾ. സിങ്കപ്പൂരിലെ ദേശീയ ചിഹ്നമായ അതിപ്രശസ്തമായ മെർലിയോൺ സ്റ്റാച്യുവിന്റെ ഒരു മോഡൽ ഹഷ് വില്ലയുടെ പ്രധാന ആകർഷണമാണ്.സിങ്കപ്പൂർ പ്രതീതി ജനിപ്പിക്കുന്ന മെർലിയോൺ മുതിർന്നവർക്കും കൗതുകമാണ്.

തൊടുപുഴക്കടുത്ത് വെങ്ങല്ലൂർ കോലാനി ബൈപാസിൽ നിന്നും 600 മീറ്റർ ദൂരം മാറി, നെല്ലിക്കാവിന് സമീപമുള്ള ഈ വെക്കേഷൻ ഹോമിൽ അതിഥികൾക്ക് ഒരു സ്റ്റാർ ഹോട്ടലിനോട് കിടപിടിക്കത്തക്ക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പുഴയുടെ മനോഹാരിത മുഴുവൻ ദൃശ്യമാകുന്ന തരത്തിൽ കാറ്റേറ്റ് സൊറപറഞ്ഞു സമയം കളയാൻ പറ്റിയ ഒരു ഏറുമാടം (ട്രീ ഹൗസ് }എടുത്തു പറയേണ്ട ഒരു ആകർഷണമാണ്.
നഗരത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞു അത്യാധുനിക സൗകര്യങ്ങളാസ്വദിച്ചു രാപ്പാർക്കാൻ തൊടുപുഴയിലെ ഏറ്റവും നല്ല ഒരിടമാണ് ഇവിടം. പുഴയുടെ സാമീപ്യവും പച്ചപ്പുകളും നിറഞ്ഞ ഇവിടെ രാത്രി 7 മണി കഴിയുമ്പോൾ ഹൈ റേഞ്ച് കാലാവസ്ഥ അനുസ്മരിപ്പിക്കുന്ന വിധം തണുപ്പ് അനുഭവപ്പെടുന്നുണ്ട്.

മനോഹരമായ ഡിസൈനും പ്രകൃതിയിലലിഞ്ഞ ലൊക്കേഷനും ഉള്ളതിനാൽ ചെറിയ പാർട്ടികൾക്കും പ്രീ വെഡ്ഡിങ് ഷൂട്ടിനും അനുകരണീയമായ പശ്ചാത്തലം ഒരുക്കാൻ ഹഷ് വില്ലക്കു സാധിച്ചിരിക്കുന്നു. കുടുംബത്തോടൊപ്പം അടിച്ചുപൊളിക്കാൻ കോട്ടേജ് . ജനലിലൂടെ നോക്കിയാല്‍ ഗ്രാമഭംഗിയുടെ ശാലീനത.
ഒരു പുരാതന തറവാടിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ പരിസ്ഥിതിയോടും പ്രകൃതിയോടും പരമാവധി നീതി പുലർത്തിയാണ് നിർമ്മിച്ചിരിക്കുന്നത്. നാല് വശത്തുനിന്നും കിടപ്പു മുറികളിലേക്ക് കയറാവുന്ന ഈ വീട് പ്രൈവസിയുടെ കാര്യത്തിൽ അതി ശ്രദ്ധ പുലർത്തിയിട്ടുണ്ട് . സ്വന്തം വീട് പോലെ അതിഥികൾക്ക് അനുഭവപ്പെടുന്ന ഗൃഹാന്തരീഷം തന്നെയാണ് ഇവിടം .

കുടുംബ കൂട്ടായ്മകൾക്ക്, അതുമല്ലെങ്കിൽ സുഹൃത്തുക്കളുടെ ഒത്തുചേരലിന് വേണ്ട എല്ലാവിധ ചേരുവകളും ചേർത്താണ് ഹഷ് വില്ല ഒരുക്കിയിരിക്കുന്നത്. ലിവിംഗ് റൂം, ഒരു ചെറിയ കിച്ചൻ, ബാത്ത് റൂം അറ്റാച്ചഡ് റൂമുകൾ എന്നിവയടങ്ങിയ അടിപൊളി വില്ല. വില്ലയുടെ സമീപത്ത് മനോഹരമായ തുളസിത്തറയും പിന്നിൽ കുട്ടികൾക്ക് കളിക്കുവാനുള്ള ഏരിയയും ഒക്കെയുണ്ട്. ആദ്യ കാഴ്ച്ചയിൽ തന്നെ കാഴ്ചക്കാരെ ഏറെ അമ്പരപ്പിക്കുമെന്നതിൽ ഒരു സംശയവുമില്ല.
കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് തുറന്നിരിക്കുന്ന ഹഷ് വില്ലയിൽ താമസിക്കണം, കൂടുതൽ അറിയണം എന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടോ? എങ്കില്‍ ധൈര്യമായി വിളിക്കാം. 80865 03777 , 94474 60663