തൊടുപുഴ: ന്യൂമാന്‍ കോളജില്‍ 2021-22 അധ്യായന വര്‍ഷം ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്കൃതം, സൈക്കോളജി, സുവോളജി, ബോട്ടണി, ബയോടെക്നോളജി, ഫിസിക്സ്, കെമിസ്ട്രി, മാത്തമറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ താത്കാലിക ഒഴിവുകളുണ്ട്. എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ അധ്യാപക പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സ്വാശ്രയ മേഖലയില്‍ കോമേഴ്സ്, ഇംഗ്ലീഷ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങള്‍ക്കും ഒഴിവുകളുണ്ട്. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ 21 നു മുമ്പായി കോളജ് ഓഫീസില്‍ നേരിട്ടോ ഇ-മെയില്‍ മുഖേനേയോ അപേക്ഷിക്കേണം. നെറ്റ്/പി.എച്ച്.ഡി യോഗ്യതയുള്ള വര്‍ക്ക് മുന്‍ഗണന.