തൊടുപുഴ:പോലീസ് സ്റ്റേഷന് സമീപമുള്ള ബീവറേജസ് ഔട്ലെറ്റിൽ മദ്യം വാങ്ങാനെത്തിയ യുവാവ് മൂന്നു ജീവനക്കാരെ കുത്തി പരിക്കേൽപ്പിച്ചു.ഉച്ചയോടെയാണ് സംഭവം.കുത്തേറ്റ ജോർജുകുട്ടി,ബാബു,കരിം എന്നിവരെ ചാഴികാട്ടു ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.ക്യുവിൽ നിന്ന മുട്ടം സ്വദേശിയായ യുവാവാണ് ആക്രമണം നടത്തിയത്.ഇയാളുടെ മുന്നിൽ നിന്ന ആൾക്ക് മദ്യം കടലാസിൽ പൊതിയുന്നതുമായി ബന്ധപ്പെട്ടു തർക്കം ഉണ്ടായപ്പോൾ പിന്നിൽ നിന്ന ഇയാൾ കത്തിയെടുത്തു ജീവനക്കാരെ കുത്തുകയായിരുന്നു.ഓടി രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ ആളുകൾ ഓടിച്ചിട്ടു പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മുൻപ് ഒരു കൊലക്കേസിൽ പ്രതിയാണ് അക്രമി എന്നു പറയപ്പെടുന്നു.തൊടുപുഴ പോലീസ് അന്വേഷണം ആരംഭിച്ചു.