18 മണിക്കൂറിനുള്ളിൽ അക്കൗണ്ടിൽ എത്തിയത് 50 ലക്ഷം രൂപ; മലയാളി പൊളിയല്ലേ.

0
1153

അമ്മയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ പണമില്ലാതെ കരഞ്ഞ മകളെ സഹായിക്കാൻ ഒന്നിച്ച് മലയാളികൾ. തളിപ്പറമ്പ് കാക്കത്തോട് ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന വർഷയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സഹായഹസ്തവുമായി നിരവധി പേർ രം?ഗത്തെത്തിയത്. 18 മണിക്കൂർ കൊണ്ട് 50 ലക്ഷം രൂപയാണ് മകളുടെ അക്കൗണ്ടിലേക്ക് എത്തിയത്.

കണ്ണീരോടെ തന്റെ അവസ്ഥ വിവരിച്ച വർഷയെ സഹായിക്കാൻ നിരവധി പേർ രംഗത്തെത്തുകയായിരുന്നു. വിഡിയോ സന്ദേശം കണ്ടതോടെ കണ്ണൂർ കലക്ടർ ഉൾപ്പെടെയുള്ളവർ ഇടപെട്ടിരുന്നു. സാമൂഹിക പ്രവർത്തകർ ഉൾപ്പെടെയുള്ളവർ വിഡിയോ പങ്കുവെച്ചതോടെയാണ് 50 ലക്ഷത്തോളം രൂപ അക്കൗണ്ടിൽ എത്തിയത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു വർഷയുടെ അമ്മ രാധ. മൂന്ന് ദിവസത്തിനകം ശസ്ത്രക്രിയ നടത്തണമെന്നു ഡോക്ടർ പറഞ്ഞതോടെ വർഷ പ്രതിസന്ധിയിലായി. അച്ഛൻ നേരത്തെ മരിച്ചതിനാൽ സഹായിക്കാൻ ആരുമില്ലാത്ത അവസ്ഥയായിരുന്നു. തുടർന്നാണ് സഹായം അഭ്യർത്ഥിച്ചുകൊണ്ട് ആശുപത്രിയുടെ മുന്നിൽ നിന്ന് വിഡിയോ പോസ്റ്റ് ചെയ്തു.

ശസ്ത്രക്രിയയ്ക്കു 19 ലക്ഷം ആദ്യഘട്ടത്തിൽ കെട്ടിവയ്‌ക്കേണ്ടതുണ്ടായിരുന്നു. 10,000 രൂപയുമായി ചികിത്സയ്ക്ക് എത്തിയതാണെന്നും പലരും സഹായിച്ച് ലക്ഷം രൂപ ഇതുവരെ ചെലവഴിച്ചെന്നും വർഷ പറഞ്ഞു. സാമൂഹിക പ്രവർത്തകനായ സാജൻ കേച്ചേരിയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. മാതമംഗലം ചരൽപ്പള്ള സ്വദേശിയാണ് പരിയാരം ചുടലയിലെ ഐസ്‌ക്രീം കമ്പനിയിൽ ജോലി ചെയ്യുന്ന രാധ.

LEAVE A REPLY

Please enter your comment!
Please enter your name here