ഈ നഗരത്തിനെന്തുപറ്റി ചിലയിടത്ത്​ കുഴി, ചിലയിടത്ത്​ വെള്ളക്കെട്ട്​..

0
770

തൊടുപുഴ: കാലവർഷം എത്തും മു​േമ്പ തൊടുപുഴ ടൗണി​െലയും പരിസരപ്രദേശങ്ങളിലെയും റോഡ്​ തകർന്ന്​ ഗതാഗതം ദുഷ്​കരം. വാഹനവുമായി നിരത്തിലിറങ്ങിയാൽ നടുവൊടിയുന്ന സ്ഥിതി ആണ് . കാൽനടക്കാ​ർ നോക്കി നടന്നില്ലെങ്കിൽ കാലിടറി കുഴയിൽ വീണേക്കാം. റോഡിലെ കുഴിക്ക്​ പിന്നാലെ വാട്ടർ അതോറിറ്റി പൈപ്പ്​ ഇടാനായി ക​ുഴിച്ച സ്ഥലങ്ങൾ ഇടിഞ്ഞുകിടക്കുന്നതും അപകട ഭീഷണി സൃഷ്​ടിക്കുന്നുണ്ട്​.

വലിയ കുഴപ്പമില്ലാതിരുന്ന റോഡുകൾ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ കുത്തിപ്പൊളിച്ചവയാണ്​. എക്​സ്​കവേറ്റർ ഉപയോഗിച്ച്​ കുത്തിപ്പൊളിച്ച ചിലയിടങ്ങളിൽ ടാർ ചെയ്​തെങ്കിലും ശരിയായ രീതിയിൽ ടാർ ചെയ്യാത്തതിനാൽ അടിയിലേക്ക്​ ഇരുന്നുപോകുന്ന സ്ഥിതിയുമുണ്ട്​. കെ.എസ്​.ആർ.ടി.സിയുടെ മുൻവശം, തൊടുപുഴ^മൂവാറ്റുപുഴ റോഡ്​, മാർക്കറ്റ്-കോതായിക്കുന്ന് എന്നീ റോഡുകളുടെയും അവസ്ഥ സമാനമാണ്​.​

ഒരടിയോളം ഇരുന്നുപോയതിനാൽ ഇവിടങ്ങളിൽ അപകടം പതിവാണ്. തൊടുപുഴ കാഞ്ഞിരമറ്റം ബൈപാസ്​ ജങ്​ഷനിൽ റോഡ്​ ഡിവൈഡറിനോട്​ ചേർന്നുള്ള കുഴിയിൽവീണ് അപകടം നിത്യസംഭവമാണ്​. വലിയ കുഴികളായതിനാൽ ഒരു കുഴി വെട്ടിച്ചുമാറ്റു​േമ്പാൾ അടുത്തകുഴിയിൽ പതിക്കുന്ന സ്ഥിതിയാണിവിടെ.

കെ.എസ്.ആർ.ടി.സി ബസ്​സ്​റ്റാൻഡിന്​ സമീപത്തെയും തൊടുപുഴ^മൂവാറ്റുപുഴ റോഡിലും വാട്ടർ അതോറിറ്റിയുടെ പൈപ്പിടാൻ എക്​സ്​കവേറ്റർ ഉപയോഗിച്ച്​ കുഴിയെടുത്ത റോഡ്​ ടാർ ചെയ്​തെങ്കിലും നിർമാണത്തിലെ അപാകത മൂലം റോഡ്​ പകുതിഭാഗം നിരപ്പിൽനിന്ന്​ താഴ്​ന്ന സ്ഥിതിയാണ്​. ​

LEAVE A REPLY

Please enter your comment!
Please enter your name here