തൊടുപുഴയിലെ വെള്ളക്കെട്ടിന് പരിഹാരവുമായി ലീഗൽ സർവീസസ് അതോറിറ്റി

0
962

തൊടുപുഴ : ടൗണിൽ ബസ് സ്റ്റാൻഡ് പരിസരത്തു അടിക്കടിയുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് നിയമനടപടികളുമായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) രംഗത്തിറങ്ങി.

പുളിമൂട് പ്ലാസ വെൽഫെയർ അസോസിയേഷനും സെന്റ് സെബാസ്റ്റ്യൻ പള്ളി വക കെട്ടിടത്തിലെ കച്ചവടക്കാരും ചേർന്ന് നൽകിയ പരാതിയെ തുടർന്നാണ് ഇടപെടൽ.

ഇതിന്റെ ഭാഗമായി കെൽസ ജില്ലാ സെക്രട്ടറിയും സബ്ജഡ്ജുമായ ദിനേശ് എം.പിള്ള സ്ഥലം സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. പൊതുമരാമത്ത് നിരത്ത്‌ വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർ ജാഫർഖാൻ, മറ്റ് ഉദ്യോഗസ്ഥർ, മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

പുളിമൂട്ടിൽ പ്ലാസക്ക് പിന്നിലൂടെ വരുന്ന ഓട, പ്രധാന റോഡുമായി ചേരുന്ന ഭാഗത്ത് വീതിയും ഉയരവും കുറവായതിനാലാണ് വെള്ളക്കെട്ടുണ്ടാകുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ഇതിന് ഉടൻ പരിഹാരം കണ്ടെത്താമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ ഉറപ്പ്‌്‌ നൽകി.

വെള്ളക്കെട്ട് ഒഴിവാക്കാനായി പുളിമൂട്ടിൽ പ്ലാസയുടെ മുൻവശത്തെ ഓടയുടെ സ്ലാബുകളിൽ ചിലത് മാറ്റി നെറ്റ് ഇടാനും ധാരണയായി.

പ്രദേശത്തെ ഓടയിൽ പലയിടത്തും കൈയേറ്റവും മലിനീകരണവും സംഘം കണ്ടെത്തി. ഇരുവശത്തെയും കെട്ടിടങ്ങളിൽനിന്നുള്ള മാലിന്യം ഈ ഭാഗത്ത് തള്ളുന്നതിനെതിരേ നടപടിയെടുക്കാൻ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here