ഇടുക്കിയിലെ കോവിഡ് രോഗികളുടെ വിവരം സോഷ്യൽ മീഡിയയിൽ; വൻ സുരക്ഷാ വീഴ്ച്ച

0
4083

ഇടുക്കി: കോവിഡ് വ്യാപനത്തിനിടെ ഇടുക്കി ജില്ലയിൽ ഗുരുതര സുരക്ഷാ വീഴ്ച്ച. ജില്ലയിലെ കോവിഡ് രോഗികളുടെ വിവരം ചോർന്നു. മുൻപും സംസ്ഥാനത്ത് സമാനമായ സംഭവം നടന്നിട്ടുണ്ട്. അതേസമയം ഇന്ന് ഇടുക്കിയിൽ കോവിഡ് സ്ഥിരീകരിച്ച 51 പേരുടെ വിവരങ്ങളാണ് ചോർന്നത്. പേരും ഫോൺ നമ്പരും വിലാസവും അടക്കമുള്ള വിവരങ്ങളാണ് സോഷ്യൽ മീഡിയയിൽ എത്തിയത്.

സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി വിവരങ്ങൾ പ്രചരിക്കപ്പെട്ടിട്ടുണ്ട്. ആരോ​ഗ്യവകുപ്പിൽ നിന്നാണ് വിവരങ്ങളെല്ലാം ചോ‍ർന്നതെന്നാണ് പ്രാഥമിക നി​ഗമനം. സംഭവിച്ചത് ഗുരുതര സുരക്ഷാ വീഴ്ച്ചയാണെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ ഇടുക്കി ജില്ലാ കലക്ട‍ർ ഡിഎംഒയോട് അന്വേഷണ റിപ്പോ‍‍ർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. രോഗികളുടെ വിവരങ്ങൾ പുറത്തു വിടരുതെന്ന കർശന നിർദേശം നിലനിൽക്കെയാണ് ഇത്തരം ഒരു സംഭവം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here