ജില്ലയിൽ വണ്ണപ്പുറത്തു ഉൾപ്പടെ 11 പേർക്ക് കൂടി കോവിഡ്

0
1515

ജില്ലയിൽ 11 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. മൂന്നു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ ഉറവിടം വ്യക്തമല്ല

വിദേശത്ത് നിന്നെത്തിയവർ

 1. ജൂലൈ ആറിന് ദമാമിൽ നിന്നും കോഴിക്കോടെത്തിയ ഏലപ്പാറ സ്വദേശി(29). കോഴിക്കോട് നിന്നും ടാക്സിയിൽ ഏലപ്പാറയിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.

ആഭ്യന്തര യാത്ര

 1. ജൂലൈ മൂന്നിന് കമ്പത്ത് നിന്നുമെത്തിയ ഉടുമ്പൻചോല പാറത്തോട് സ്വദേശിനി (62). കമ്പത്ത് നിന്നും ഭർത്താവിനോടൊപ്പം കാറിൽ കുമളി ചെക് പോസ്റ്റിലൂടെ പാറത്തോട് എത്തി. വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.
 2. ജൂലൈ മൂന്നിന് കമ്പത്ത് നിന്നുമെത്തിയ സേനാപതി സ്വദേശി (62). കമ്പത്ത് നിന്നും ടാക്സിയിൽ സേനാപതിയിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.
 3. ഡൽഹിയിൽ നിന്നും മംഗളാ എക്സ്പ്രസ്സ്‌ന് എറണാകുളത്ത് എത്തിയ രാജാക്കാട് സ്വദേശി (24). എറണാകുളത്ത് നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
 4. എറണാകുളത്തെ നെട്ടൂർ മാർക്കറ്റിലെ പഴ വിതരണക്കാരൻ (41). വണ്ണപ്പുറം സ്വദേശിയാണ്. എറണാകുളത്ത് നിന്ന് സ്വന്തം കാറിൽ വണ്ണപ്പുറത്തെത്തി. ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ജൂലൈ 15 ന് സ്രവ പരിശോധനയ്ക്ക് വിധേയനായി.
 5. ജൂലൈ എട്ടിന് ഗൂഡ്ഡല്ലുർ നിന്നെത്തിയ ചക്കുപള്ളം സ്വദേശിനി (20). ഗൂഡ്ഡല്ലുർ നിന്നും അമ്മയോടും മുത്തശ്ശനോടുമ്മോടൊപ്പം ഓട്ടോയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
 6. ജൂലൈ ഏഴിന് തിരുവനന്തപുരത്ത് പോയി വന്ന മൂന്നാർ സ്വദേശി (27). മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ജൂലൈ 15 ന് സ്രവ പരിശോധനയ്ക്ക് വിധേയനായി.

സമ്പർക്കം

(ആന്റിജൻ ടെസ്റ്റിലൂടെ കോവിഡ് സ്ഥിരീകരിച്ചവർ )

 1. രാജാക്കാട് സ്വദേശി (48). ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
 2. രാജാക്കാട് സ്വദേശിനി (30). ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
 3. എറണാകുളം രാജഗിരി ആശുപത്രിയിലെ സ്റ്റാഫ്‌ നേഴ്സ് . ബൈസൺവാലി സ്വദേശിയാണ്. രാജാക്കാട് കോവിഡ് ബാധിച്ചു മരിച്ച ആളുടെ സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗം വന്നത്. നിലവിൽ എറണാകുളം രാജഗിരി ആശുപത്രിയിലാണ്.

ഉറവിടം വ്യക്തമല്ല

 1. രാജാക്കാട് സ്വദേശി (26). ആന്റിജൻ പരിശോധനയിലൂടെ ആണ് കോവിഡ് സ്ഥിരീകരിച്ചത്.

Source : ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഇടുക്കി

LEAVE A REPLY

Please enter your comment!
Please enter your name here