തൊടുപുഴയിൽ വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തന സമയത്തിൽ നിയന്ത്രണം

0
1799

തൊടുപുഴ മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലും സമ്പർക്കം മൂലമുള്ള കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി തൊടുപുഴ മുനിസിപ്പൽ പരിധിയിൽ തട്ടുകടകൾ ഉൾപ്പടെയുള്ള വഴിയോര കച്ചവടങ്ങൾ, മത്സ്യമാർക്കറ്റുകൾ എന്നിവയുടെ പ്രവർത്തനം നിരോധിച്ചിരിക്കുന്നു.
തൊടുപുഴ മുനിസിപ്പൽ പരിധിയിലെ മറ്റ് വ്യാപാരസ്ഥാപനങ്ങൾ രാവിലെ 09:00 മണി മുതൽ വൈകിട്ട് 05:00 മണി വരെ മാത്രമേ പ്രവർത്തിക്കുവാൻ പാടുള്ളൂ.
മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ, ഗ്യാസ് ഏജൻസികൾ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവർത്തിക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here