വണ്ണപ്പുറത്ത് 4 വാർഡുകളിൽ ട്രിപ്പിൾ ലോക്ഡൗൺ

0
2344

വണ്ണപ്പുറം ഗ്രാമപഞ്ചായത്തിലെ 1, 2, 4, 17 വാർഡുകളിൽ ജൂലൈ 24 രാവിലെ 06:00 മണി മുതൽ 7 ദിവസത്തേക്ക് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി. ഈ വാർഡുകളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. ആശുപത്രികളും പെട്രോൾ പമ്പുകളും, പാചകവാതക വിതരണ ഏജൻസികളും മെഡിക്കൽ ഷോപ്പുകളും അവശ്യ സർവ്വീസിലുള്ള സർക്കാർ സ്ഥാപനങ്ങളും പ്രവർത്തിക്കും. വളരെ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പൊതുജനങ്ങൾ വീടിനു പുറത്തിറങ്ങാൻ പാടില്ല. മെഡിക്കൽ അത്യാവശ്യങ്ങൾക്കും അവശ്യ വസ്തുക്കളുടെ വിതരണത്തിനുമല്ലാതെ പ്രസ്തുത വാർഡുകൾക്ക് അകത്തേക്കോ പുറത്തേക്കോ സഞ്ചാരം അനുവദിക്കുന്നതല്ല. അവശ്യ വസ്തുക്കൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കും മിൽക്ക് ബൂത്തുകൾക്കും രാവിലെ 07:00 മുതൽ ഉച്ചക്ക് 01:00 മണി വരെ പ്രവർത്തിക്കാം. ട്രിപ്പിൾ ലോക്ക്ഡൗൺ മേഖലയിൽ കൂടി കടന്നുപോകുന്ന ദീർഘദൂരവാഹനങ്ങൾ ടി പ്രദേശത്ത് നിർത്തുവാൻ പാടില്ല.

മേൽ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിര കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here