ഇടവെട്ടി പഞ്ചായത്തിൽ കോവിഡ്-19 സ്ഥിരീകരിച്ച ചുമട്ട് തൊഴിലാളിയുടെ റൂട്ട് മാപ്പ്…

0
11266

ഇദ്ദേഹത്തിൻ്റെ ഉറവിടം വ്യക്തമല്ല… 21/7/2020 വരെ ഇദ്ദേഹം തൊടുപുഴ ടൗണിൽ ഇന്ത്യൻ ഹാർഡ് വെയർ എന്ന സ്ഥാപനവും പരിസര പ്രദേശങ്ങളിലും ജോലിയും ഇടപഴകലും തുടർന്നിരുന്നു.

22/7/20 ൽ ചുമ ഉണ്ടായതിനെ തുടർന്ന് രാത്രി 9 മണിക്ക് ഓട്ടോറിക്ഷയിൽ ഏഴല്ലൂർ അൽ-അസ്ഹർ ഹോസ്പിറ്റലിൽ മരുന്ന് വാങ്ങാൻ എത്തി. മരുന്ന് വാങ്ങി 10.30 ന് തിരിച്ച് വീട്ടിൽ എത്തിയ ഇദ്ദേഹം 23/7/20 ന് വീട്ടിൽ വിശ്രമം.

24/7/20 ന് പകൽ 9 മണിക്ക് പനി മൂലം മരുന്നിന് ഓട്ടോയ്ക്ക് അൽ-അസ്ഹർ ഹോസ്പിറ്റലിൽ എത്തി മരുന്ന് വാങ്ങിയ ശേഷം 4 PM ന് അച്ചൂസ് ബസ്സിൽ മങ്ങാട്ട് കവലയിലെത്തി അവിടെ നിന്നും4.30ന് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക്.,25/7, 26/7 വീട്ടിൽ വിശ്രമം.

27/7/20 ന് രാവിലെ ഏഴ് മണിക്ക് സുഹൃത്തിൻ്റെ സ്കൂട്ടറിൽ ജോലി സ്ഥലത്തെത്തി തൊഴിലാളികൾ,സമീപത്തെ കടകൾ എന്നിവിടങ്ങളിൽ സമ്പർക്കത്തിലാവുകയും ഉച്ചക്ക് 12.30ന് തൊടുപുഴ ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിൽ എത്തി സമ്പർക്കം. വൈകിട്ട് ജോലി കഴിഞ്ഞ് ബസ്സിൽ പട്ടയം കവലയിലെത്തി കടകളിൽ കയറി ഹാൻസ് വാങ്ങി വീട്ടിലേക്ക്.

28/7/20 ന് സ്ഥിരം പോകുന്ന സുഹൃത്തിനൊപ്പം സ്കൂട്ടറിൽ ജോലി സ്ഥലത്തേക്ക്, അവിടെ ഇന്ത്യൻ ഹാർഡ് വെയർ കടയിലും പരിസരത്തും സമ്പർക്കത്തിൽ ആയി വൈകിട്ട് സിനാൻ ബസ്സിൽ പട്ടയം കവലയിൽ എത്തി കടയിൽ കയറി ഹാൻസ് വാങ്ങി വീട്ടിലേക്ക്.

29/7/20ന് 7 മണിക്ക് സ്കൂട്ടറിൽ പതിവ് പോലെ ജോലി സ്ഥലത്ത് എത്തി വൈകിട്ട് വരെ സമ്പർക്കം.ശേഷം4.30 ന് ജോയൽ ബസ്സിൽ പട്ടയം കവലയിൽ എത്തി വീട്ടിലേക്ക്.

30/7/20ന് വീട്ടിൽ നിന്നും തൊടുപുഴ ജ്യോതി ബസാറിലെ IDCB ബാങ്കിൽ എത്തി സമ്പർക്കത്തിൽ ആയി പിന്നിട് വിവിധ സ്ഥലങ്ങളിൽ എത്തി വൈകിട്ട് സിനാൻ ബസ്സിൽ പട്ടയം കവലയിൽ എത്തി വീട്ടിലേക്ക്.

31/7 ന് പെരുന്നാളിന് ഇന്ത്യൻ ഹാർഡ് വെയറുകാർ അറുത്ത് നൽകിയ ഇറച്ചി വാങ്ങാൻ എത്തി സമ്പർക്കത്തിലായി തിരികെ വീട്ടിൽ എത്തി.

1/8/20 ന് 10.30 ന് ഓട്ടോറിക്ഷയിൽ അൽ-അസ്ഹർ ഹോസ്പിറ്റലിൽ എത്തി ആൻ്റി ജൻ ടെസ്റ്റിന് വിധേയനായി റിസൽട്ട് നെഗറ്റീവ് എന്ന നിർദ്ദേശത്തെ തുടർന്ന് 5 മണിക്ക് ബസ്സിൽ മങ്ങാട്ട് കവലയിലെത്തി 5.30ന് സിനാൻ ബസ്സിൽ പട്ടയം കവലയിൽ എത്തി ഓട്ടോ വിളിച്ച് വീട്ടിലേക്ക്.2/8 / 20 ന് വീട്ടിൽ .

3/8/20 ന് 9.45 ന് മുതലക്കുടം അർബൻ ബാങ്കിലേക്ക് അവിടെ നിന്നും അൽ-അസ്ഹർ ഹോസ്പിറ്റലിൽ എത്തി ശ്രവം എടുത്ത് RTPCRടെസ്റ്റിന് അയച്ചു. 3.30ന് അവിടെ നിന്നും പരിചയമില്ലാന്ന ഓട്ടോ യിൽ വീട്ടിലേക്ക്.

4/8/20ന് 2 മണിക്ക് ചാലംങ്കോട് നിന്ന് ഓട്ടോയിൽ തൊടുപുഴ മോർ സൂപ്പർ മാർക്കറ്റിന് എതിർവശം മെഡിക്കൽ സ്‌റ്റോറിലെത്തി അവിടെ നിന്നും മങ്ങാട്ട് കവല കോർപ്പറേറ്റ് മെഡിക്കൽ സ്റ്റോറിലെത്തി വീട്ടിലെത്തിയപ്പോൾ രോഗം സ്ഥീരീകരിച്ച് അറിയിപ്പ് ലഭിച്ചു.ശേഷം ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. രോഗിക്ക് വ്യക്തമായ ഓർമ്മ കിട്ടാത്തതിനാൽ മേൽ സൂചിപ്പിച്ച ദിവസങ്ങളിൽ ഇദ്ദേഹം സഞ്ചരിച്ച വഴിക്കുള്ള ചില സമ്പർക്കങ്ങൾറൂട്ട് മാപ്പിൽ ഉൾപ്പെടുന്നില്ല.രോഗം സ്ഥിരീകരിച്ച ആളുമായും കുടുംബാംഗങ്ങളുമായും സമ്പർക്കത്തിൽ ആയിട്ടുള്ള മുഴുവൻ പേരും നീരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here