കാഴ്ചയുടെ വിസ്മയം ഒരുക്കി പൂപ്പാറയിൽ വീണ്ടും നീലക്കുറിഞ്ഞി പൂത്തു

0
1221
പ്രതീകാത്മക ചിത്രം. Image Courtesy : Samayam Malayalam

രാജകുമാരി : ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള വസ്തുക്കൾ ഏതെന്ന് ചോദിച്ചാൽ അവ പൂക്കളാണെന്നാകും ഉത്തരം. എങ്കിൽ സൗന്ദര്യത്തിന്റെ ഓളപ്പരപ്പാണ് നീലക്കുറിഞ്ഞി മലനിരകൾ. അതെ, നീലക്കുറിഞ്ഞിവീണ്ടും പൂത്തിരിക്കുന്നു.

പൂപ്പാറ തോണ്ടിമലയിൽ ഏക്കർ കണക്കിനു പുൽമേടുകളിൽ വീണ്ടും നീലക്കുറിഞ്ഞി പൂവിട്ടു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ തോണ്ടിമലയിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെ പശ്ചിമഘട്ട മലനിരയുടെ ഭാഗമായ മലയിലാണ് വ്യാപകമായി നീലക്കുറിഞ്ഞി പൂത്തത്.

ഇവിടെ നിന്നാൽ ആനയിറങ്കൽ ജലാശയത്തിന്റെ മനോഹരദൃശ്യവും കാണാൻ കഴിയും. ശാന്തൻപാറ പഞ്ചായത്തിലെ പുത്തടി മലനിരകളിലും ഒരു മാസം മുൻപ് നീലക്കുറിഞ്ഞികൾ വസന്തമൊരുക്കിയിരുന്നു. 12 വർഷം കൂടുമ്പോൾ ആണ് നീലക്കുറിഞ്ഞി പൂക്കുന്നത്. 2018 ഓഗസ്റ്റിലാണ് മൂന്നാർ രാജമലയിൽ നീലക്കുറിഞ്ഞികൾ പൂവിട്ടത്. എന്നാൽ പ്രളയത്തെത്തുടർന്ന് സഞ്ചാരികൾക്ക് രാജമലയിലെ നീലവസന്തം ആസ്വദിക്കാൻ കഴിഞ്ഞില്ല.

ഒറ്റയ്ക്ക് നിന്നാൽ വലിയ സൗന്ദര്യമൊന്നും ആരുടെ മനസ്സിലും ഉണർത്താത്ത കാട്ടുകുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി എന്നാൽ കൂട്ടായിപൂത്തിറങ്ങിയാലോ അത് ഓരോ മനസ്സിലും സൗന്ദര്യത്തിരമാലകൾ തീർക്കും. വയലറ്റ് കലർന്ന നീലയാണ് അതിന്റെ അതിന്റെ യഥാർഥനിറം. സസ്യശാസ്ത്രപരമായി പറയുകയാണെങ്കിൽ അകാന്തേസിയേ കുടുംബത്തിൽപെട്ട ഇതിന്റെ ശാസ്ത്രനാമം സേ്ട്രാബിലാന്തസ് കുന്തിയാന എന്നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here