തൊടുപുഴയിൽ വൻ കഞ്ചാവ് വേട്ട, 50 കിലോ കഞ്ചാവ് പിടിച്ചെടുത്തു

0
9431

തൊടുപുഴ : വെങ്ങല്ലൂരിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്താൻ ശ്രമിച്ച 50 കിലോ കഞ്ചാവും, ഹാഷിഷ് ഓയിലും എക്സ്സൈസ് സംഘം പിടിച്ചെടുത്തു. ഇന്ന് വൈകുന്നേരം വെങ്ങല്ലൂർ-കോലാനി ബൈപാസിൽ വാഹനപരിശോധന നടത്തിക്കൊണ്ടിരുന്ന എക്സ്സൈസ് സംഘത്തെ കണ്ട് കാർ നിർത്താതെ പോകുകയായിരുന്നു. തുടർന്ന് എക്സ്സൈസ് സംഘം കാർ വേങ്ങല്ലൂർ സിഗ്നലിനു സമീപത്ത് വെച്ചു പിന്തുടർന്ന് പിടിച്ചു.

പരിശോധനയിൽ 50കിലോ കഞ്ചാവും, ആറ് കുപ്പി ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. സംഭവത്തിൽ കരിമണ്ണൂർ സ്വദേശിയായ ഹാരിസ് മുഹമ്മദിനെ കസ്റ്റഡിയിലെടുത്തു. കേരളത്തിന് പുറത്തു നിന്നും തൊടുപുഴ സ്വദേശിക്ക് കൈമാറാൻ കൊണ്ടുവന്നതാണെന്ന് എക്സ്സൈസ് പറഞ്ഞു. ഇതിനിടയിൽ നടപടികൾ തടസപ്പെടുത്താൻ ശ്രമിച്ച മാർട്ടിൻ എന്നയാളെ എക്സ്സൈസ് പിടികൂടി പോലീസിനെ ഏൽപ്പിച്ചു. സംഭവത്തിൽ വിശദ പരിശോധന നടത്തുമെന്നു എക്സ്സൈസ് ഇൻസ്‌പെക്ടർ എൻപി സുദീപ് കുമാർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here