കോവിഡ് പ്രതിരോധം
ഇടുക്കി ജില്ലയില്‍ നിരോധനാജ്ഞ നാളെ(ഒക്ടോബര്‍ 3) മുതല്‍

0
5126

കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ ക്രമിനല്‍ നടപടിക്രമത്തിലെ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ച് ജില്ലാ കളക്ടര്‍ എച്ച് ദിനേശൻ ഉത്തവിട്ടു. നിയന്ത്രണങ്ങള്‍ നാളെ(ഒക്ടോബര്‍ 3) മുതല്‍ ഒരു മാസത്തേക്കു പ്രാബല്യത്തിലുണ്ടാകും.. നിയമ നിര്‍വഹണവുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും അവശ്യ സേവന വിഭാഗങ്ങള്‍ക്കും ഇവ ബാധകമായിരിക്കില്ല.

നിയന്ത്രണങ്ങള്‍

🔹ജില്ലയില്‍ എല്ലാവരും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. സാമൂഹിക അകലം, മാസ്‌കിന്റെ ഉപയോഗം, സാനിറ്റൈസേഷന്‍ എന്നിവ ഉറപ്പാക്കണം.

🔹വിവാഹച്ചടങ്ങുകള്‍ക്ക് പരമാവധി 50 പേരും മരണാനന്തര ചടങ്ങുകള്‍ക്കു പരമാവധി 20 പേരും മാത്രമെ പാടുള്ളൂ..

🔹സര്‍ക്കാര്‍ ചടങ്ങുകള്‍, മത ചടങ്ങുകള്‍, പ്രാര്‍ത്ഥനകള്‍, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പരിപാടികള്‍ എന്നിവയ്ക്ക് പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ.

🔹മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്റുകള്‍, പൊതുഗതാഗത സംവിധാനം, ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, റസ്റ്റോറന്റുകള്‍, തൊഴിലിടങ്ങള്‍, ആശുപത്രികള്‍, വ്യവസായ ശാലകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയും പരീക്ഷകളും റിക്രൂട്ട്‌മെന്റുകളും വിവിധ തലങ്ങളില്‍ അനുവദനീയമായ വാണിജ്യ പ്രവര്‍ത്തനങ്ങളും സാമൂഹിക അകലവും ബ്രേക് ദ ചെയിന്‍ പ്രോട്ടോക്കോളും പാലിച്ചു മാത്രമേ നടത്താവൂ.

LEAVE A REPLY

Please enter your comment!
Please enter your name here