തൊടുപുഴയ്ക്കൊരു കുരുന്നു താരോദയം

0
1628

തൊടുപുഴക്ക് അഭിമാനമായി കാതറിൻ എന്ന ഏഴ് മാസം പ്രായമുള്ള കുഞ്ഞ്. ഏഴ് മാസം പ്രായമുള്ള ഒരു കുഞ്ഞ് അഭിമാനിക്കതക്കാതായി എന്ത് ചെയ്യാൻ പറ്റുമെന്നല്ലേ. എന്നാൽ നമ്മുടെ പ്രതീക്ഷകൾക്കപ്പുറമാണ് ഈ കുരുന്ന് നേടിയ നേട്ടങ്ങൾ. ഈ ചെറുപ്രായത്തിൽ തന്നെ ദേശീയതലത്തിൽ മികച്ചനേട്ടം കൈവരിച്ചിരിക്കുകയാണ് കാതറിൻ. അഖിലേന്ത്യാതലത്തിൽ നിരവധി പുരസ്കാരങ്ങളാണ് കാതറിൻ നേടിയെടുത്തത്.

ഇൻഡ്യൻ ബുക്ക് ഓഫ് റെക്കോർഡ് സംഘടിപ്പിച്ച ഇന്ത്യൻ ബേബി ഷോ 2020 യിൽ ട്രെഡിഷണൽ ഡ്രസിങ്ങിൽ സ്പെഷ്യൽ അപ്പറേസിയേഷനും , അമേസിങ് കിഡ് സീസൺ 3 ലെ ക്യൂട്ട് ബേബി കോമ്പറ്റിഷൻ വിന്നറും, ആർട്ട്‌ ചിത്രകലാ നടത്തിയ ഫാൻസി ഡ്രസ്സ്‌ കോമ്പറ്റിഷനിൽ റൈസിങ് കിഡ് അവാർഡും ഈ കൊച്ചു മിടുക്കി സ്വന്തമാക്കി. ഫാൻസി ഡ്രസ്സ്‌ മത്സരത്തിലെ ഉണ്ണിയാർച്ചയായി വേഷമിട്ട് കാതറിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

തൊടുപുഴ – വഴിത്തല സ്വദേശിയും കുവൈറ്റ് മലയാളികളുമായ മുഴുത്തേറ്റ് ജോബിൻ-അനുപ്രിയ ദമ്പതികളുടെ മകളാണ് കാതറിൻ മേരി ജോബിൻ.

LEAVE A REPLY

Please enter your comment!
Please enter your name here