തൊടുപുഴ സബ് സ്റ്റേഷൻ പരിധിയിൽ 27 മുതൽ ഡിസംബർ 3 വരെ വൈദ്യുതി നിയന്ത്രണം

0
1279

തൊടുപുഴ സബ് സ്റ്റേഷനിലെ 60 മെഗാവാട്ട് ട്രാൻസ്‌ഫോമറിൽ ജോലി നടക്കുന്നതിനാൽ 27 മുതൽ ഡിസംബർ 3 വരെ തൊടുപുഴ നമ്പർ 1, നമ്പർ 2, പുറപ്പുഴ, ആലക്കോട്, മൂലമറ്റം സബ് സ്‌റ്റേഷനുകളുടെ കീഴിൽ വൈദ്യുതി നിയന്ത്രണം വരും. ട്രാൻസ്‌ഫോമറിൽ ഒരാഴ്ച ജോലി നടക്കുന്നതിനാൽ തൊടുപുഴ സബ് സ്റ്റേഷനിൽ മലങ്കരയിൽ നിന്നുള്ള 66 കെവി ലൈനിൽ ലോഡ് കുറവ് ചെയ്യേണ്ടിവരും.

മുട്ടം സബ് സ്റ്റേഷനിൽ നിന്നു പരമാവധി വൈദ്യുതി എടുത്ത് തൊടുപുഴ നമ്പർ 1, നമ്പർ 2, പുറപ്പുഴ, ആലക്കോട്, മൂലമറ്റം സെക്‌ഷനുകളിലേക്ക് വൈദ്യുതി വിതരണം നടത്താനാണ് തീരുമാനം. കുളമാവ് സബ് സ്റ്റേഷനിൽ നിന്നുള്ള ഫീഡർ ആലക്കോട് സെക്‌ഷനിൽ പരമാവധി ഉപയോഗിക്കും. ഇതിനു ലോഡ് നിയന്ത്രണമുണ്ട്. മൂലമറ്റത്ത് ചെങ്കുളത്തുനിന്നു വൈദ്യുതി എത്തിക്കും. മുട്ടം സബ് സ്റ്റേഷനിലെ ഫീഡറുകൾ പരമാവധി വൈദ്യുതി ഉപയോഗിക്കും. ഈ ദിവസങ്ങളിൽ ഉപഭോക്താക്കൾ പരമാവധി വൈദ്യുതി ഉപയോഗം കുറച്ചാൽ വൈദ്യുതി തടസ്സം ഒഴിവാക്കാൻ കഴിയുമെന്നു കെഎസ്ഇബി അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here