വോട്ട് ചെയ്യുന്നതിന് മുന്നേ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

0
1119

നമ്മുടെയും നമ്മുടെ കുടുംബത്തിന്റെയും സുരക്ഷ നമ്മുടെ കയ്യിൽ ആണ്.

വരുന്ന 5 ദിവസത്തിനുള്ളിൽ നമ്മൾ എല്ലാവരും വോട്ട് ചെയ്യാൻ പോകും അല്ലേ. ഒരു 5 പേരുടെ കൂടെ പോകുന്നത് പോലെ , ആശുപത്രിയിൽ പോകുന്നത് പോലെ അല്ല വോട്ടിംഗ് കേന്ദ്രത്തിൽ നമ്മൾ പോകുന്നത്. നാട് മുഴുവൻ അവിടെ എത്തും.

അതിനാൽ

👉🏻സ്വന്തം പേന കയ്യിൽ കരുതുക.

👉🏻 അവിടെ ഉള്ള പേന എടുത്തു ഒപ്പിടുന്നത് ഹസ്തദാനം ചെയ്യുന്നതിന് തുല്യം ആണ്.

👉🏻പലരും തൊട്ട ബട്ടണിൽ തൊട്ടു വോട്ട് ചെയ്യുന്നത് ഹസ്തദാനം ചെയ്യുന്നതിന് തുല്യം ആണ്.

👉🏻തിരിച്ചറിയൽ കാർഡ് വെരിഫിക്കേഷൻ ചെയ്യാൻ നമ്മൾ എല്ലാവരും ഒരാളുടെ കയ്യിൽ ആണ് കൊടുക്കുന്നത് എന്നും മറക്കരുത്.

👉🏻വോട്ട് ചെയ്യാൻ വരുന്ന ഒരാൾക്ക് എങ്കിലും Covid ഉണ്ടെങ്കിൽ അല്ലെങ്കിൽ ലക്ഷണം ഉണ്ടെങ്കിൽ നമുക്കും വൈറസ് പകരാൻ ഈ കാരണങ്ങൾ മതി.

പക്ഷേ വോട്ട് പാഴാക്കനും വയ്യ

👉🏻അതിനാൽ പേന കൊണ്ട് പോകാൻ മറക്കരുത്. അതുപയോഗിച്ച് ഒപ്പിടുക.

👉🏻 സ്വന്തം പേനയുടെ പുറം ഉപയോഗിച്ച് വോട്ടിംഗ് മേഷീനിലെ ബട്ടൺ അമർത്തുക.

👉🏻 തിരിച്ചറിയൽ കാർഡ് തിരികെ വാങ്ങി സാനിടൈസർ തേക്കുക. പേനയിലും.

👉🏻തിരികെ വീട്ടിൽ എത്തുന്ന വരെ മുഖത്ത് തൊടാതെ ഇരിക്കുക.

👉🏻 വോട്ട് ചെയ്തു വീട്ടിൽ വന്ന ഉടനെ എല്ലാവരും മാസ്ക്, ഇട്ട വസ്ത്രം ഉടനെ സോപ്പ് പൊടിയിൽ മുക്കി വെക്കുക. 1 മണിക്കൂർ കഴിഞ്ഞ് കഴുകി എടുക്കുക. അപ്പോഴേക്കും കൊറോണ വൈറസ് ന് മുകളിൽ ഉള്ള പ്രോട്ടീൻ ആവരണം പൊട്ടി അത് ചത്തു പോകും.

👉🏻കുളിക്കാൻ മറക്കണ്ട. കുറഞ്ഞത് 20 സെക്കൻഡ് ദേഹത്ത് മുഴുവൻ സോപ്പ് ആവരണം ഉണ്ടായിരിക്കണം. സ്വയം സുരക്ഷാ വലയം സൃഷ്ടിക്കുക. വീട്ടിൽ ഉള്ളവരെ അതുപോലെ ഓട്ടം വിളിക്കുന്നവരെ സുരക്ഷിതർ ആക്കുക എന്നത് നമ്മുടെ കടമ ആണ്.

വോട്ട് എന്ന അവകാശം ഉപയോഗപ്പെടുത്തുക സുരക്ഷിതം ആയിട്ട്.

മേൽപറഞ്ഞ കാര്യം മറന്നു പോയി എന്ന് പറയാൻ ഇട വരരുത്.

Stay Safe നിങ്ങൾക്ക് വേണ്ടപെട്ട എല്ലാവരുടെയും സുരക്ഷക്കായി ഷെയർ ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here