മലങ്കരസുന്ദരി പക്ഷേ അപകടകാരി….ജാഗ്രത …

0
1271

പതിയിരിക്കുന്ന പ്രകൃതി സൗന്ദര്യം ഇരയായി കൊണ്ടുപോയവരുടെ കൂട്ടത്തിൽ പ്രശസ്ത നടൻ അനിൽ നെടുമങ്ങാട് കൂടി.

ഷൂട്ടിംഗ് നടക്കുന്ന മലങ്കര ഡാമിൽ നടൻ മുങ്ങി മരിച്ചതോടെ ജാഗ്രത പാലിക്കേണ്ട കൂട്ടത്തിൽ ഈ സ്ഥലം കൂടി. പ്രകൃതി സൗന്ദര്യത്തിൽ മയങ്ങി വീഴുന്നവർ,അപായത്തിൽപ്പെടുന്നതിങ്ങനെയാണ്.

തണുപ്പാർന്ന ഡാം ജലം സാന്ദ്രത കൂടിയതാണ്.അതുകൊണ്ടുതന്നെ നീന്തൽ അറിയാവുന്നവർക്കു കൂടി ഇവിടെ നീന്തുന്നതിന് പ്രയാസം നേരിടും. രണ്ടാമത്, തണുത്ത ജലത്തിൽ നീന്തുമ്പോൾ രക്തം ഉറയാൻ തുടങ്ങും.കൂടാതെ രക്തസമ്മർദ്ധത്തിൽ വലിയ വ്യതിയാനം ഉണ്ടാവുകയും ചെയ്യും.

അധികം താമസിയാതെ കൈകാലുകൾ കുഴയും. ചെളി നിറഞ്ഞ അടിത്തട്ടിൽ കാൽപുതയാനും തുടങ്ങും.

തന്നെയുമല്ല ഈ ഡാമിൻ്റെ ഉള്ളിൽ ഒരുപാട് വീടിന്റെ അവശിഷ്ടങ്ങൾ ഉണ്ട്.. കക്കൂസ് കുഴി ,കിണർ ഒക്കെ ഉണ്ട്. ഡാം വരുന്നതിനു മുൻപ് അവിടം കോളനി ആയിരുന്നു. പാറമട വരെ ഉണ്ടായിരുന്നു.. അതുകൊണ്ട് പലയിടത്തും ആഴം കൂടുതൽ ആണ്. നീന്തിക്കയറാൻ വെപ്രാളപ്പെടുന്ന അടുത്ത ഘട്ടം, ഹൃദയസ്പന്ദനം താളം തെറ്റും.ശ്വസിക്കാൻ പ്രയാസം നേരിടുകയും ചെയ്യും, തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയും ചെയ്യുന്നു.ഇത് മരണ കാരണമാകുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിൽ ശ്വാസകോശത്തിൽ വെള്ളം കാണാത്തതിൻ്റെ കാരണം ഹൃദയാഘാതമാണ്.

നിരവധിപ്പേരാണ് ഇത്തരത്തിൽ ഇവിടെ മരണപ്പെട്ടത്. ഇറങ്ങി നീന്തി പരിചയമുള്ള പ്രദേശവാസികൾ അല്ലാതെ മറ്റുള്ളവർ ഇവിടെ ഇറങ്ങി നീന്തുന്നതിലൂടെ മരണത്തിലേയ്ക്ക് കൂപ്പുകുത്തുകയാണ് ചെയ്യുന്നത്.
ഇനി ഒരപകടം ആവർത്തിക്കാതിരിക്കട്ടെ.#ആദരാഞ്ജലികൾ.

തൊടുപുഴ മലങ്കര ജലാശയത്തിൽ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞ #അനിൽ_നെടുമങ്ങാടിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി..

കടപ്പാട് :നമ്മുടെ muttom

LEAVE A REPLY

Please enter your comment!
Please enter your name here