പെട്രോളിന് 1 രൂപ കുറച്ചു ഇടുക്കി സ്വദേശി ബിനീഷ് ജോസഫ്

0
672

തൊടുപുഴ• ദിനംപ്രതി ഉയരുന്ന പെട്രോൾ – ഡീസൽ വിലയിൽ ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് ആശ്വാസം നൽകി പെട്രോൾ പമ്പ് ഉടമയുടെ വക ഡിസ്കൗണ്ട്. മൂവാറ്റുപുഴ റോഡിൽ പ്രവർത്തിക്കുന്ന എച്ച്പി ഡീലറായ കിഴക്കേടത്തു ഫ്യുവൽസിലാണു പെട്രോളിനും ഡീസലിനും ലീറ്ററിന് 1 രൂപയുടെ വീതം ഡീലർ ഡിസ്കൗണ്ട് നൽകുന്നത്.

തനിക്കു ലഭിക്കുന്ന ഡീലർ കമ്മിഷനിൽ 1 രൂപ വീതം കുറവു വരുത്തിയാണു ഡിസ്കൗണ്ട് നൽകുന്നതെന്നു പമ്പ് ഉടമ ഇടുക്കി സ്വദേശി ബിനീഷ് ജോസഫ് പറയുന്നു. സാധാരണക്കാരായ ഉപഭോക്താവിന് അത്രയും ആശ്വാസമാകുമല്ലോ എന്നു കരുതിയാണ് ഡിസ്കൗണ്ട് നൽകാൻ തീരുമാനിച്ചതെന്നു ബിനീഷ് പറഞ്ഞു.

ഡിസ്കൗണ്ട് നൽകുന്ന വിവരം ഇന്നലെ പമ്പിൽ എഴുതി വച്ചിരുന്നു. വിവരം അറിഞ്ഞ് ഓട്ടോറിക്ഷക്കാർ ഉൾപ്പെടെ ഒട്ടേറെപ്പേർ ഇവിടെ ഇന്ധനം നിറയ്ക്കാനെത്തി. പെട്രോളിന് 91.37 രൂപയും ഡീസലിന് 86.03 രൂപയുമാണ് തൊടുപുഴയിലെ ഇന്നലെത്തെ വില.

LEAVE A REPLY

Please enter your comment!
Please enter your name here