തൊടുപുഴയിൽ വീണ്ടും ദൃശ്യം സെറ്റ് ഉയർന്നു, അമ്പരന്ന് നാട്ടുകാർ

0
1220

തൊടുപുഴയിൽ ദൃശ്യത്തിൻ്റെ സെറ്റ് വീണ്ടും ഉയർന്നിരിക്കുകയാണ്. ഇതെന്താ കളിയെന്ന് ആലോചിക്കാൻ വരട്ടെ. ചിത്രത്തിൻറെ മൂന്നാം ഭാഗത്തിൻ്റെ ഷൂട്ടിങ് അല്ല, കേട്ടോ. ദൃശ്യം രണ്ടിൻ്റെ തെലുഗു പതിപ്പിൻ്റെ ഷൂട്ടിങ്ങിന് വേണ്ടിയാണ് ഈ സെറ്റ്. തെലുങ്കു പതിപ്പിലെ നായകനായ വെങ്കിടേഷ് തന്നെയാണ് രണ്ടാം ഭാഗത്തിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീന തന്നെയാണ് തെലുഗുവിലും നായിക. ഷംന കാസിം നദിയാമൊയ്തു, നരേഷ്, വിജയ കൃഷ്ണ, എസ്തർ അനിൽ എന്നിവരും ചിത്രത്തിൻറെ ഭാഗമാണ്.

ദൃശ്യം തമിഴിലും തൊടുപുഴയും പരിസര പ്രദേശങ്ങളും ആണ് ഷൂട്ടിങ്ങിനായി തിരഞ്ഞെടുത്തത്. ഇവിടുത്തെ കാഞ്ഞാർ എന്ന സ്ഥലം ഇപ്പോൾ അറിയപ്പെടുന്നത് ദൃശ്യം കവല എന്ന പേരിലാണ്.ഏതാണ്ട് 20 കോടി ബജറ്റിലാണ് മലയാളത്തിൽ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ ഡബിൾ ബ്ലോക്ക് ബസ്റ്റർ ആയാണ് ദൃശ്യം 2 വിലയിരുത്തപ്പെടുന്നത്. ആദ്യ ഭാഗം ഇറങ്ങി 7 വർഷങ്ങൾക്കു ശേഷമാണ് രണ്ടാം ഭാഗം റിലീസായത്. ആശിർവാദ് സിനിമാസ് ബാനറിൽ ആൻറണി പെരുമ്പാവൂർ തന്നെയാണ് ദൃശ്യത്തിൻ്റെ രണ്ട് ഭാഗങ്ങളും നിർമിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here