‘കുറേനാളത്തെ ഓട്ടത്തിന് ലഭിച്ച അം​ഗീകാരമാണ് ഈ പുരസ്കാരം, മാത്തുക്കുട്ടി സേവ്യർ

0
451

തൊടുപുഴ: 67-ാമത് ദേശീയ പുരസ്‌കാരത്തില്‍ തിളങ്ങിയ മലയാള സിനിമകള്‍ക്കിടയില്‍ അന്ന ബെന്‍ നായികയായിട്ടെത്തിയ ഹെലനും ഉണ്ട്. മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റായി ഹെലനിലൂടെ രഞ്ജിത്തും മികച്ച നവാഗത സംവിധായകനുള്ള അംഗീകാരം മാത്തുക്കുട്ടി മാത്തുക്കുട്ടി സേവ്യറിനും ലഭിച്ചിരിക്കുകയാണ്. അപ്രതീക്ഷിതമായി ലഭിച്ച പുരസ്‌കാര നേട്ടത്തിലുണ്ടായ സന്തോഷം പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് സംവിധായകനിപ്പോള്‍.

‘ശരിക്കും ഇക്കാര്യത്തില്‍ ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. അത്രത്തോളം മികച്ച ചിത്രങ്ങളാണ് മത്സരിക്കാന്‍ ഉണ്ടായിരുന്നത്. രഞ്ജിത്തേട്ടന് (രഞ്ജിത്ത് അമ്പാടി) പുരസ്‌കാരം കിട്ടിയതിന്റെ സന്തോഷത്തില്‍ ഇരിക്കുമ്പോഴാണ് എന്റെ കാര്യം അറിഞ്ഞത്. ശരിക്കും ദൈവാനുഗ്രഹം എന്നല്ലാതെ എന്ത് പറയാന്‍. നവാഗത സംവിധായകന്‍ എന്ന പുരസ്‌കാരം എന്നെ സംബന്ധിച്ച് സ്വപ്‌നതുല്യമാണ്. മുന്നോട്ടുള്ള വഴിയില്‍ ശരിക്കും കരുത്താകുമെന്ന് ഉറപ്പാണെന്നും മനോരമ ഓണ്‍ലൈന് നല്‍കിയ പ്രതികരണത്തില്‍ മാത്തുക്കുട്ടി പറയുന്നു.

അന്ന ബെന്നിനെ നായികയാക്കി, ലാല്‍, അജു വര്‍ഗീസ്, തുടങ്ങിയ താരങ്ങളെ മുന്‍നിര്‍ത്തി 2019 നവംബറില്‍ സിനിമ തിയറ്ററുകളില്‍ റിലീസിനെത്തി. മലയാളക്കര ഇന്നുവരെ കാണാത്ത തരത്തിലുള്ള കഥയും അവതരണവും കൂടി വന്നതോടെ വമ്പന്‍ ജനപ്രീതിയാണ് ലഭിച്ചത്. ദേശീയ പുരസ്‌കാരം കൂടി ലഭിച്ചതോടെ നവാഗതനെന്ന നിലയില്‍ മാത്തുക്കുട്ടിയ്ക്ക് വലിയൊരു അനുഗ്രഹമായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here