കൊവിഡ്: ഇടുക്കി ജില്ലയില്‍ നിയന്ത്രണങ്ങള്‍
കര്‍ശനമാക്കി

0
1243

കൊവിഡ് – 19 വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നേരിടുന്നതിനായി ഇടുക്കി ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതായി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. ചീഫ് സെക്രട്ടറി വി.പി ജോയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തിലെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടികള്‍.

നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും

ജില്ലയിലെ വ്യാപാരസ്ഥാപനങ്ങള്‍ രാത്രി 9 മണിക്ക് അടയ്ക്കണം

അടുത്ത രണ്ടാഴ്ച കാലത്തേക്ക് വ്യാപാര സ്ഥാപനങ്ങളില്‍ ഓഫറുകളോടെ കൂടിയ വില്പന പാടില്ല.


ഹോട്ടലുകള്‍ സാമൂഹ്യ അകലവും, കൊവിഡ് മാനദണ്ഡങ്ങളും പൂര്‍ണ്ണമായും പാലിച്ച് മാത്രമേ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂ.

ബസുകളില്‍ യാത്രക്കാരെ കുത്തിനിറച്ചുള്ള യാത്ര ഒഴിവാക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കുന്നതിന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വിവാഹ ചടങ്ങുകള്‍, ഓഡിറ്റോറിയങ്ങള്‍ക്കുള്ളില്‍ പരമാവധി 100 പേരും ഓഡിറ്റോറിയത്തിനു പുറത്ത് പരമാവധി 200 പേരുമായും, അതിന്റെ സമയപരിധി രണ്ട് മണിക്കൂറായി നിജപ്പെടുത്തിയും സംഘടിപ്പിക്കണം.

ജില്ലയില്‍ പൊതുയോഗങ്ങളും മറ്റ് പൊതുപരിപാടികളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല.

ജില്ലയില്‍ കലാ- കായിക മത്സരങ്ങള്‍/ പരിപാടികള്‍ എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഉണ്ടായിരിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here