തൊടുപുഴയിൽ നിയന്ത്രണങ്ങൾ കര്‍ശനമാക്കും..

0
1588

തൊടുപുഴ: കൊവിഡ്‌രോഗബാധ തീവ്രമാകുന്ന പശ്ചാത്തലത്തില്‍ തൊടുപുഴ നഗരപരിധിയില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും കര്‍ശനമായി നടപ്പാക്കാന്‍ ചെയര്‍മാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം തീരുമാനിച്ചു. നഗരസഭ ഓഫീസില്‍ ചേര്‍ന്നയോഗത്തില്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍, നഗരസഭ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മത സാമുദായിക സംഘടനാ പ്രതിനിധികള്‍, ആരാധനാലയങ്ങളുടെ ഭാരവാഹികള്‍, വ്യാപാരി സംഘടന പ്രതിനിധികള്‍,പൊലീസ്, സെക്ടറല്‍ മജിസ്‌ട്രേറ്റ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
വീടുകളിലും, ഹാളുകളിലും വച്ച്‌ നടത്തുന്ന വിവാഹം ഉള്‍പ്പടെയുളള എല്ലാ ചടങ്ങുകളും യോഗങ്ങളും നിരീക്ഷിക്കുന്നതിനും വ്യാപാര സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയും മുന്‍കരുതലുകള്‍ സ്വീകരിക്കാതെയും പ്രവര്‍ത്തിക്കുന്നത് തടയുന്നതിനും ഉദ്യോഗസ്ഥരുടെ സ്‌ക്വാഡ് രൂപീകരിച്ച്‌ ആരംഭിച്ചിട്ടുളള പരിശോധന കൂടുതല്‍ കര്‍ശനമാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.വാക്‌സിനും, പരിശോധനാ സാമഗ്രികളും കൂടുതല്‍ ലഭ്യമാക്കുന്നതിനും, ലഭ്യമാകുന്ന മുറയ്ക്ക് കൂടുതല്‍ വാക്‌സിനേഷന്‍കേന്ദ്രങ്ങളും പരിശോധനാകേന്ദ്രങ്ങളും ആരംഭിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചതായി ചെയര്‍മാന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here