തൊടുപുഴ കെ എസ് ആർ ടി സി ഡിപ്പോ ഒക്ടോബർ രണ്ടിന് ഉദ്ഘാടനം ചെയ്യും

0
536

തൊടുപുഴ : അവശേഷിക്കുന്ന നിർമാണ പ്രവർത്തികൾ പൂർത്തിയാക്കി ഒക്ടോബർ രണ്ടിന് പുതിയ കെ എസ് ആർ ടി സി ഡിപ്പോ ഉദ്ഘാടനം ചെയ്യാൻ ഗതാഗത മന്ത്രി ആൻ്റണി രാജുവിൻ്റെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിൽ തീരുമാനമായി. പി ജെ ജോസഫ് എംഎൽഎ ആവശ്യപ്പെട്ടതനുസരിച്ച് വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ കെ എസ് ആർ ടി സി മാനേജിംഗ്‌ ഡയറക്ടർ ബിജു പ്രഭാകർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു. അവശേഷിക്കുന്ന ജോലികളുടെ പൂർത്തീകരണത്തിന് രണ്ടു കോടി രൂപ അടിയന്തരമായി അനുവദിക്കും. ജൂലൈ 19 ന് ഗതാഗത മന്ത്രി പങ്കെടുക്കുന്ന അവലോകന യോഗം തൊടുപുഴയിൽ നടക്കുമെന്നും മന്ത്രി പറഞ്ഞു. ഫ്ളോറിംഗ്, ഫയർ ആൻ്റ് സേഫ്റ്റി, യാത്രക്കാർക്കുള്ള സൗകര്യങ്ങൾ, ഓഫീസ് സജ്ജീകരിക്കൽ, പെയിൻ്റിംഗ് അടക്കമുള്ള ജോലികളാണ് ഇനി പൂർത്തിയാക്കാനുള്ളത്. നിർമാണ പ്രവർത്തികൾ വേഗത്തിൽ പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനം എടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here